കോട്ടയം: ജാഗ്രത ന്യൂസ് ലൈവും മെന്റോര ഇവന്റ് ഗ്രൂപ്പും ചേർന്നൊരുക്കുന്ന കുട്ടികൾക്കായുള്ള കളറിംങ് മത്സരം നിറം 2കെ25 ഇന്ന് കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ.വി.എൽ.പി സ്കൂളിൽ നടക്കും. പരിപാടിയുടെ ഭാഗമായി മൂന്നൂറിലേറെ കുട്ടികളാണ് ഓൺലൈനായി രജിസ്റ്റർ ചെയ്തത്. നേരിട്ട് കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ.വി.എൽ.പി സ്കൂളിൽ നേരിട്ട് എത്തിയും മത്സരാർത്ഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. രാവിലെ ഒൻപത് മണി മുതൽ കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ.വി.എൽപി സ്കൂളിലെ രജിസ്ട്രേഷൻ കൗണ്ടറിൽ പേര് രജിസ്റ്റർ ചെയ്യാം. പത്ത് മുതൽ കുട്ടികൾക്കായി മത്സരങ്ങൾ ആരംഭിക്കും. രണ്ട് മണിക്കൂറാണ് മത്സരത്തിനായി അനുവദിച്ചിരിക്കുന്ന സമയം. ഇതിന് ശേഷം ചേരുന്ന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്യും. ഇത് കൂടാതെ മുഴുവൻ കുട്ടികൾക്കും ഫേബർ കാസ്റ്റിലും, അരുൺ ഐസ്ക്രീവും സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങളും വനിതാ – ബാലരമ പ്രസിദ്ധീകരണങ്ങൾ സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങളും ലഭിക്കും. നാലു കാറ്റഗറിയിലായാണ് മത്സരങ്ങൾ നടക്കുന്നത്. നാലു കാറ്റഗറിയിലെയും കുട്ടികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും ഉണ്ടാകും. പരിപാടികളുടെ ഭാഗമായി പങ്കെടുക്കാൻ എത്തുന്ന മാതാപിതാക്കൾക്ക് പ്രത്യേക ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്. മൈൻഡ് പവർ ട്രെയിനർ അനു നന്ദൻ മാതാപിതാക്കൾക്ക് ക്ലാസ് എടുക്കും. ഉച്ചയ്ക്ക് 12.30 ന് ചേരുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ഉദ്ഘാടനം ചെയ്യും. മൗണ്ട് കാർമ്മൽ എ.വി.എൽ.പി സ്കൂൾ ഹെഡ് മിസ്ട്രസ് ബിന്ദു ജോസഫ് അധ്യക്ഷത വഹിക്കും. പള്ളം ഐസിഡിഎസ് പ്രോജക്ട് സിഡിപിഒ ജിനു മേരി ബഞ്ചമിൻ സമ്മാനദാനം നിർവഹിക്കും. ജാഗ്രത ന്യൂസ് ഡയറക്ടറും ന്യൂസ് എഡിറ്ററുമായ രാകേഷ് കൃഷ്ണ സ്വാഗതം ആശംസിക്കും. മെന്റോര ഇവന്റ്സ് ആന്റ് ക്രിയേറ്റേഴ്സ് ക്രിയേറ്റീവ് ഡയറക്ടർ സീതു വിജയൻ ആശംസ അർപ്പിക്കും. ജാഗ്രത ന്യൂസ് ലൈവ് മാർക്കറ്റിംങ് ഹെഡ് പി.എൻ ബിന്ദു നന്ദി പറയും.
ജാഗ്രത ന്യൂസും മെന്റോര ഇവന്റ് ഗ്രൂപ്പും ചേർന്നൊരുക്കുന്ന കുട്ടികൾക്കായുള്ള കളറിംങ് മത്സരം നിറം ഇന്ന് കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ.വി.എൽ.പി സ്കൂളിൽ; പങ്കെടുക്കുക അഞ്ഞൂറോളം കുട്ടികൾ; ഇന്ന് നേരിട്ടെത്തിയും പരിപായിൽ രജിസ്റ്റർ ചെയ്യാം; കുട്ടികൾക്കായി സമ്മാനങ്ങൾ ഒരുക്കി ഫേബർ കാസ്റ്റലും, അരുൺ ഐസ്ക്രീവും ബാലരമ പ്രസിദ്ധീകരണങ്ങളും


