പള്ളുരുത്തി: ഹിജാബ് ധരിച്ചതിന്റെ പേരിൽ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ രണ്ട് കുട്ടികളുടെ രക്ഷിതാക്കൾ ടീസി വാങ്ങി, കുട്ടികളെ പുതിയ സ്‌കൂളിലേക്ക് ചേർക്കാൻ തീരുമാനിച്ചു. കുട്ടികളുടെ മാതാവ് ഫേസ്ബുക് കുറിപ്പിലൂടെ ഈ വിവരം പങ്കുവെച്ചു.കുറിപ്പിൽ ജെസ്‌ന എസ്. ഫിർദൗസ് വ്യക്തമാക്കിയതനുസരിച്ച്, ഹിജാബ് ധരിച്ച ഒരു പെൺകുട്ടിയോട് സ്‌കൂൾ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും സ്വീകരിച്ച സമീപനം വളരെയേറെ ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് അവർ പറഞ്ഞു. “ഹിജാബ് ധരിച്ച കുട്ടിയെ കാണുന്നത് മറ്റു വിദ്യാർത്ഥികളിൽ ഭയം സൃഷ്ടിക്കും” എന്ന പരാമർശം അവരുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതാണ്.രക്ഷിതാവ് പറഞ്ഞു
“ഇത്തരം മനോഭാവമുള്ള അധ്യാപകരുടെയോ സ്‌കൂൾ അധികാരികളുടെയോ അടുത്ത് നമ്മുടെ മക്കൾ വളരുന്നത് നല്ലത് അല്ല. അതുകൊണ്ട് രണ്ട് കുട്ടികളുടെ ടീസി വാങ്ങാൻ തീരുമാനിച്ചു.” ടീസിക്ക് അപേക്ഷ വെള്ളിയാഴ്ച നൽകിയെങ്കിലും അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച ടീസി ലഭിക്കുമെന്ന് സ്കൂൾ അറിയിച്ചു.കുട്ടികളെ ഔവർ ലേഡീസ് കോൺവെന്റ് സ്‌കൂളിൽ ചേർക്കാൻ പദ്ധതിയുണ്ടെന്നും, ആ സ്‌കൂളിലെ അധ്യാപികയായ കന്യാസ്ത്രീ ഫോണിൽ വിളിച്ച് എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്‌കൂളിന്റെതെന്നും മക്കൾക്ക് അവിടെ പ്രയാസമില്ലെന്നും ഉറപ്പു നൽകിയതായി രക്ഷിതാവ് വ്യക്തമാക്കി.


