ഭഗൽപൂരിൽ ബിജെപി പൗരാണിക നീക്കങ്ങൾ;സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ എത്തിയ അർജിത് ശാശ്വത് ചൗബേ, അച്ഛന്റെയും പാർട്ടിയുടെ ടെയും സമ്മർദ്ദത്തിൽ പത്രിക സമർപ്പണം അവസാനിപ്പിച്ചു മടങ്ങി

ഭഗൽപൂർ: ഭഗൽപൂർ നിയമസഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ച ബിജെപി നേതാവ് അർജിത് ശാശ്വത് ചൗബേ പത്രിക സമർപ്പിക്കാൻ കലക്ടറേറ്റിലെത്തിയപ്പോൾ അതേ സമയം അച്ഛന്റെ ഫോൺ കോളിന്റെ പേരിൽ പത്രിക സമർപ്പണം അവസാനിപ്പിച്ച് മടങ്ങിയതായി റിപ്പോർട്ട്.മുൻ കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ മകനായ അർജിത്, തന്റെ അണികളോടൊപ്പം സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പത്രിക സമർപ്പിക്കാൻ എത്തിയിരുന്നു.

Advertisements

കലക്ടറേറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതോടെ അച്ഛന്റെ ഫോൺ കോളെത്തി “നീ ബിജെപിയിലാണ്, എപ്പോഴും ബിജെപിയിലായിരിക്കും” എന്നായിരുന്നു കർശനമായ നിർദ്ദേശം. ഇതോടെ 43 കാരൻ അർജിത് പത്രിക സമർപ്പണം അവസാനിപ്പിച്ചു.അർജിത് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് “പത്രിക സമർപ്പിക്കുന്നതിന് മുമ്പ് അച്ഛനും അമ്മയും വിളിച്ചു. പാർട്ടി ആവശ്യപ്രകാരം ഇങ്ങനെ ചെയ്‌തതാണെന്ന് മനസ്സിലായി. എനിക്ക് പാർട്ടിക്കും രാജ്യത്തിനും എതിരെ റിബൽ ചെയ്യാൻ സാധിക്കില്ല.”കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥി അജീത് ശർമയോട് തോറ്റ രോഹിത് പാണ്ഡ്യയെ ഇത്തവണയും ബിജെപി സ്ഥാനാർഥിയായി തെരഞ്ഞെടുത്തിരുന്നു. 2020-ൽ ആയിരത്തോളം വോട്ടിനായിരുന്നു രോഹിതിന്റെ തോൽവി. മുൻകാലത്ത്, 1995 മുതൽ 2010 വരെ അശ്വിനി ചൗബേ ഭഗൽപൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.

Hot Topics

Related Articles