വിവാഹമോചനത്തിന് ശേഷം ജീവനാംശം;സാമ്പത്തിക ശേഷിയുള്ള പങ്കാളിക്ക് ജീവനാംശം അനിവാര്യമല്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പങ്കാളിക്ക് സ്വയം പര്യാപ്തമായ സാമ്പത്തിക ശേഷി ഉണ്ടെങ്കിൽ വിവാഹമോചനത്തിന്ശേഷം ജീവനാംശം നൽകേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യൻ റെയിൽവേ സർവീസിലെ ഗ്രൂപ്പ് എ ഓഫീസറായി ജോലി ചെയ്യുന്ന ഒരു സ്ത്രീ നൽകിയ ഹർജി പരിഗണിക്കവെയാണ് ബെഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.2010-ൽ വിവാഹിതരായ ദമ്പതികൾ ഒരു വർഷം മാത്രമാണ് ചേർന്ന് താമസിച്ചത്. ഭർത്തൃപീഡനം ആരോപിച്ച് 2023 ഓഗസ്റ്റിൽ ഇവർ കുടുംബകോടതിയെ സമീപിക്കുകയും,ഒപ്പം സ്ത്രീ സ്ഥിരമായ ജീവനാംശവും നഷ്ടപരിഹാരവും ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാൽ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 25 പ്രകാരം, പങ്കാളികളുടെ വരുമാനം, സ്വത്ത്, പെരുമാറ്റം എന്നിവ പരിഗണിച്ച് കോടതി ജീവനാംശവും പരിപാലനവും നൽകാമെന്ന് വ്യക്തമാക്കുന്നുവെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

Advertisements

എന്നാൽ, ഹർജിക്കാരി സ്വയം പരിപാലിക്കാൻ പൂർണമായും യോഗ്യയാണ്, തുടർ സാമ്പത്തിക ആശങ്കകൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ, കോടതി ജീവനാംശത്തിന് അവരെ യോഗ്യരാക്കില്ലെന്ന് തീരുമാനിച്ചു.ഡിവിഷൻ ബെഞ്ച് പറയുന്നുന്നത്“സ്ഥിരമായ ജീവനാംശം സാമൂഹിക നീതിയുടെ അളവുകോലാണ്, സമ്പന്നരായ രണ്ട് വ്യക്തികളുടെ സമ്പത്തിക നില കൂട്ടുന്നതിനോ തുല്യമാക്കുന്നതിനോ ഉള്ള ഉപകരണം അല്ല. ഹർജിക്കാർക്ക് യഥാർത്ഥ സാമ്പത്തിക സഹായത്തിന് ആവശ്യമാണെന്ന് തെളിയിക്കണം.”ഈ കേസ് ഹർജിക്കാരിയുടെ മികച്ച സ്ഥിര വരുമാനം, ആശ്രിതരുടെ അഭാവം എന്നിവയോടെ അനുയോജ്യമായ സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളതായി തെളിയിക്കുന്ന ഒരു ഉദാഹരണമാണ്.

Hot Topics

Related Articles