ദീപാവലി ആഘോഷം ഒടുവിൽ കണ്ണീരിൽ;ചോറ്റാനിക്കരയിൽ മദ്യപിക്കുന്നതിനിടെ സഹോദരനെ പെട്രോളൊഴിച്ച് തീകൊളുത്തി

ചോറ്റാനിക്കര: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സഹോദരനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സഹോദരൻ പോലീസ് കസ്റ്റഡിയിൽ. .ചോറ്റാനിക്കര സ്വദേശി മണികണ്ഠനെയാണ് സഹോദരൻ മാണിക്യൻ പെട്രോളൊഴിച്ച് തീകൊളുത്തിയത്.സംഭവം ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലായിരുന്നു. ദീപാവലി ആഘോഷിക്കാനായി തിരുവനന്തപുരം സ്വദേശിയായ മാണിക്യൻ അനുജന്റെ വീട്ടിലെത്തിയതായിരുന്നു.

Advertisements

രാത്രി ഇരുവരും ബാറിൽ പോയി മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിന്റെ പെട്രോൾ തീർന്നു.പെട്രോൾ വാങ്ങി മടങ്ങിയതിനിടെ ഇരുവരും വീണ്ടും മദ്യലഹരിയിൽ വീട്ടുകാര്യങ്ങൾ പറഞ്ഞ് തർക്കിച്ചു. ഇതിന് പിന്നാലെയാണ് മാണിക്യൻ ബൈക്കിലൊഴിക്കാൻ കരുതിയിരുന്ന പെട്രോൾ മണികണ്ഠന്റെ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തിയത്.മുപ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ മണികണ്ഠൻ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

Hot Topics

Related Articles