ഡൽഹി ഇനി ഇന്ദ്രപ്രസ്ഥ ആകട്ടെ;രാജ്യതലസ്ഥാനത്തിന് പുതിയ പേര് വേണമെന്നാവശ്യപ്പെട്ട നിവേദനവുമായി വിശ്വഹിന്ദു പരിഷത്ത്

ന്യൂഡൽഹി :രാജ്യതലസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) മുന്നോട്ട് വന്നു. ഡൽഹിയെ പുരാതന നാമമായ ‘ഇന്ദ്രപ്രസ്ഥ’ എന്നാക്കി പുനർനാമകരണം ചെയ്യണമെന്നാണ് വിഎച്ച്‌പിയുടെ ആവശ്യം. ഇതുസംബന്ധിച്ച നിവേദനം സംഘടന കേന്ദ്രസർക്കാരിന് സമർപ്പിച്ചു.ഡൽഹി വിഎച്ച്പി സെക്രട്ടറി സുരേന്ദ്രകുമാർ ഗുപ്ത ലൽകിയയാണ് കേന്ദ്ര സാംസ്‌കാരികമന്ത്രി കപിൽ മിശ്രയ്ക്ക് കത്തയച്ചത്.രാജ്യത്തിന്റെ പുരാതന ചരിത്രത്തോടും സംസ്കാരത്തോടും ചേർന്നുനിൽക്കുന്ന പേരാണ് ‘ഇന്ദ്രപ്രസ്ഥ’യെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

Advertisements

ഡൽഹി എന്ന പേര് വെറും രണ്ടായിരം വർഷത്തെ ചരിത്രം മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂവെന്നും, ‘ഇന്ദ്രപ്രസ്ഥ’ അഞ്ചായിരം വർഷങ്ങൾക്ക് മുൻപേ നിലവിലുണ്ടായിരുന്ന മഹാഭാരതകാല നഗരമാണെന്നും സുരേന്ദ്രകുമാർ ഗുപ്ത കത്തിൽ വ്യക്തമാക്കുന്നു.ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് ‘ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം’ എന്നും ഓൾഡ് ഡൽഹി റെയിൽവേ സ്‌റ്റേഷന്റെ പേര് ‘ഇന്ദ്രപ്രസ്ഥ സ്റ്റേഷൻ’ എന്നും ഷാജഹാനാബാദ് ഡെവലപ്മെന്റ് ബോർഡ് ‘ഇന്ദ്രപ്രസ്ഥ ഡെവലപ്മെന്റ് ബോർഡ്’ എന്നും മാറ്റണമെന്ന് വിഎച്ച്പി ആവശ്യപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, ഡൽഹി ഹെറിറ്റേജ് വോക്കിൽ ഹിന്ദു രാജാക്കന്മാരുടെ സ്മാരകങ്ങളും ക്ഷേത്രങ്ങളും ഉൾപ്പെടുത്തണമെന്നും, പണ്ഡിതന്മാരുടെയും ചരിത്രകാരന്മാരുടെയും നിർദേശങ്ങൾ പരിഗണിച്ചാണ് ഈ ആവശ്യങ്ങൾ മുന്നോട്ടുവെച്ചതെന്നും കത്തിൽ വ്യക്തമാക്കുന്നു.

Hot Topics

Related Articles