ഇ.പി.എഫ് സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു : കെ. സദാനന്ദൻ പ്രസിഡൻ്റ് കെ. സ്നേഹപ്രഭ ജനറൽ സെക്രട്ടറി

കോട്ടയം: ഇ.പി.എഫ് ജീവനക്കാരുടെ സംഘടനയായ ഇ.പി.എഫ് സ്റ്റാഫ് ഫെഡറേഷൻ കേരളയുടെ പതിനെട്ടാമത് ദ്വൈവാർഷിക സംസ്ഥാന സമ്മേളനം നടന്നു. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ഓൾ ഇന്ത്യ ഇ.പി.എഫ് സ്റ്റാഫ് ഫെഡറേഷൻ പ്രസിഡൻ്റ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മതിയായ ആസൂത്രണമില്ലാതെ ഇ.പി.എഫ്.ഒ മാനേജ്മെൻ്റ് നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ ഗുണഭോക്താക്കളെയാകെ ബുദ്ധിമുട്ടിലാക്കുന്നുവെന്നും, ഇതിൻ്റെയെല്ലാം ഫലമായി ഇ.പി.എഫ് ജീവനക്കാർ ദുരിതമനുഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ ഫെഡറേഷൻ സെക്രട്ടറി ജനറൽ ആർ. കൃപാകരൻ മുഖ്യപ്രഭാഷണം നടത്തി.
ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.ജി. സജീവ് സ്വാഗതം പറഞ്ഞു. തോമസ് കല്ലാടൻ (ഐ എൻ ടി യു സി), സി.ബി. ലാൽകുമാർ (സി സി ഇ ജി ഡബ്യു), പി.ആർ രാജീവ് (ബി എം എസ് ), എം.എം. തോമസ് (അസിസ്റ്റൻ്റ് പി.എഫ്. കമ്മിഷണർ), ടി.ജെ. വിജയൻ (ഇ.പി.എഫ് സ്റ്റാഫ് പെൻഷണേഴ്സ് അസോസിയേഷൻ) എന്നിവർ ആശംസകൾ അറിയിച്ചു. സംസ്ഥാന ട്രഷറർ ബി. ബിബിൻ നന്ദി രേഖപ്പെടുത്തി.

Advertisements

സമ്മേളനം കെ. സദാനന്ദനെ പ്രസിഡൻ്റായും കെ. സ്നേഹപ്രഭയെ പുതിയ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എസ്. ജയഗോപാൽ (വർക്കിംഗ് പ്രസിഡൻ്റ്), പി. മനോജ്, പി. സനോജ് (വൈസ് പ്രസിഡൻ്റുമാർ), എൻ സമീന, എസ്. എസ്. രഞ്ജിത്ത് (ഓർഗനൈസിംഗ് സെക്രട്ടറിമാർ), എൻ.വി ബിജു (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇ.പി.എഫ് അംഗങ്ങൾക്ക് മിനിമം പെൻഷൻ 5000 രൂപയാക്കി ഉയർത്തുക, 2014 സെപ്തംബർ ഒന്നിന് ശേഷം പി.എഫ് അംഗത്വം നേടിയ പതിനയ്യായിരം രൂപയിൽ കൂടുതൽ ഇ.പി.എഫ് വേതനമുള്ള തൊഴിലാളികൾക്കും ഇ.പി.എഫ്.ഒ യുടെ പെൻഷൻ പദ്ധതിയിൽ അംഗത്വം നൽകുകയും ഹയർ പെൻഷൻ ഓപ്ഷന് അവസരം നൽകുകയും ചെയ്യുക, ശമ്പളപരിധിയില്ലാതെ തൊഴിലാളികൾക്ക് ഇ.പി.എഫ് അംഗത്വം നൽകുക, നിയമാനുസൃത ഇ.പി.എഫ് വേതന പരിധി 15000 രൂപയിൽ നിന്ന് 35000 രൂപയാക്കി ഉയർത്തുക, പത്തിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളെ ഇ.പി.എഫ് നിയമത്തിൻ്റെ പരിധിയിൽ കൊണ്ടുവരിക, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ഇ.പി.എഫ് ആനുകൂല്യങ്ങൾ നൽകുക, എട്ടാം ശമ്പളക്കമ്മീഷനെ നിയമിക്കുക, ഇ.പി.എഫ്. ജീവനക്കാർക്ക് യു.പി.എസ് പെൻഷൻ ഓപ്ഷൻ അനുവദിക്കുക, ജീവനക്കാർക്കും സ്റ്റാഫ് പെൻഷനേഴ്‌സിനും ക്യാഷ്‌ലെസ്സ് ചികിത്സാനുകൂല്യം നൽകുക, ലേബർ കോഡ് നടപ്പിലാക്കുന്നതിൽ നിന്ന് പിന്മാറുക, കേന്ദ്ര ഗവൺമെൻ്റ് പാസാക്കിയ പെൻഷൻ സാധൂകരണ നിയമം പിൻവലിക്കുക, ഇ.പി.എഫ് ഓഫീസുകളിൽ ഉപയോഗിക്കുന്ന ഓഡിറ്റ് ചെയ്യപ്പെടാത്ത കാലാനുസൃതമല്ലാത്ത സോഫ്ട്‌വെയർ പിൻവലിച്ച് കാര്യക്ഷമതയുള്ള, തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ജീവനക്കാർക്കും ഉപയോക്തൃ സൗഹൃദ സോഫ്ട്‌വെയർ തയ്യാറാക്കി നൽകുക, ഓഡിറ്റ് ചെയ്യപ്പെടാത്ത സോഫ്ട്‌വെയറിൻ്റെ ഉപയോഗം മൂലം ജീവനക്കാർക്കുണ്ടായേക്കാവുന്ന അധിക സാമ്പത്തിക ബാധ്യതയിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കുക, ഇ.പി.എഫ് ഓഫീസുകളിലെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ അടിയന്തരമായി നികത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും ആസൂത്രമില്ലാതെ ഇ.പി.എഫ്.ഒ മാനേജ്മെൻ്റ് നടപ്പിലാക്കുന്ന പരിഷ്ക്കാരങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജീവനക്കാരെ ശനി, ഞായർ തുടങ്ങി മറ്റ് അവധി ദിവസങ്ങളങ്ങിലും ഓഫീസിലെത്താൻ നിർബന്ധിത ഉത്തരവുകൾ ഇറക്കുന്നതിനെതിരെയും പ്രമേയം പാസാക്കി.

Hot Topics

Related Articles