കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനു മുന്നോടിയായി കോട്ടയം ജില്ലാ പഞ്ചായത്തിലെ സംവരണ ഡിവിഷനുകള്‍ നിര്‍ണയിച്ചു. ചൊവ്വാഴ്ച കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തിലാണ് സംവരണ ഡിവിഷനുകള്‍ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്തിയത്.
സംവരണ ഡിവിഷനുകളുടെ പട്ടിക ചുവടെ.(സംവരണവിഭാഗം, ഡിവിഷന് നമ്പര്‍, പേര് എന്ന ക്രമത്തില്‍)
Advertisements
പട്ടികജാതി സ്ത്രീസംവരണം
2-വെള്ളൂർ
പട്ടികജാതി സംവരണം
1- വൈക്കം
സ്ത്രീസംവരണം
3-കടുത്തുരുത്തി, 5-ഉഴവൂര്‍, 6- ഭരണങ്ങാനം, 7-പൂഞ്ഞാര്‍, 8-തലനാട്, 10-എരുമേലി, 13-കിടങ്ങൂര്‍, 14-അയര്‍ക്കുന്നം, 15-പാമ്പാടി, 19-പുതുപ്പള്ളി, 20-കുറിച്ചി.


