മണ്ണയ്ക്കനാട്: തുടർച്ചയായ കനത്തമഴ മൂലം മണ്ണയ്ക്കനാട് സാന്താക്രൂസ് എൽ.പി. സ്കൂളിന്റെ സംരക്ഷഭിത്തി തകർന്നു വീണു. സ്കൂളിന്റെ പുറകുവശത്തുള്ള ഭാഗത്ത് തകർന്നുവീണ ഭിത്തിയുടെ അവശിഷ്ടങ്ങൾ മഴവെള്ളത്തോടൊപ്പം സ്കൂൾ പരിസരത്ത് കെട്ടിക്കിടക്കുകയാണ്. ഇതോടെ കുട്ടികളും അധ്യാപകരും ഉൾപ്പെടെയുള്ളവർക്ക് സുരക്ഷാഭീഷണി ഉയർന്നിരിക്കുകയാണ്.
മഴവെള്ളസംഭരണിയ്ക്കടുത്താണ് ഭിത്തി തകർന്നത്. വെള്ളം നിറഞ്ഞ സംഭരണി ഇപ്പോൾ കൂടുതൽ അപകടസാധ്യതയുള്ള നിലയിലാണ്. പ്രദേശവാസികളും രക്ഷിതാക്കളും അതിവേഗ ഇടപെടലിനായി വിദ്യാഭ്യാസ വകുപ്പ് അധികാരികളോടും പഞ്ചായത്തോടും ആവശ്യപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കൂൾ അധികൃതർ പ്രാഥമിക പരിശോധനകൾ നടത്തി. കൂടുതൽ മഴ പെയ്താൽ മണ്ണിടിച്ചിലും കൂടുതൽ തകർച്ചയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷിത പഠനാന്തരീക്ഷം ഉറപ്പാക്കാൻ അടിയന്തര പുനർനിർമ്മാണ നടപടികൾ ആവശ്യമാണ് എന്നാണ് രക്ഷിതാക്കളുടെ ആവശ്യം.


