തമിഴ്നാട്:തമിഴ്നാട് അതിർത്തിവഴി കേരളത്തിലേക്ക് ലഹരി വസ്തുക്കളുടെ കടത്തൽ വ്യാപകമാകുകയാണ്. ഒഡിഷ, ബംഗളൂരു, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ്, എം.ഡി.എം.എ, ബ്രൗൺ ഷുഗർ എന്നിവ ട്രെയിൻ മാർഗം കന്യാകുമാരിയിലെ ലഹരി സംഘങ്ങളുടെ താവളങ്ങളിലെത്തുന്നുവെന്നാണ് വിവരം. അവിടെ നിന്ന് ഇരുചക്രവാഹനങ്ങളിൽ വിളവൻകോട് താലൂക്കിലെ ഇടനാഴികളിലൂടെ കേരളത്തിലേക്ക് കടത്തുകയാണ്.ആക്രികകളിൽ നിന്ന് നിസാരവിലയ്ക്ക് ലഭിക്കുന്ന ഇൻഷുറൻസില്ലാത്തതും രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതുമായ വാഹനങ്ങളെ അറ്റകുറ്റപ്പണികൾക്ക് ശേഷം ഈ സംഘം ലഹരി കടത്തിനായി ഉപയോഗിക്കുന്നു.
കടത്തൽ ശൃംഖലയുടെ പിന്നിൽ പ്രവർത്തിക്കുന്നത് വൻകിട മാഫിയാ സംഘങ്ങളാണെന്നാണു സൂചന.എക്‌സൈസ് ഉദ്യോഗസ്ഥർ കവലകളിൽ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും കടത്തുകാരെ പിടികൂടാനുള്ള സമഗ്ര സംവിധാനങ്ങൾ നിലവിലില്ല. പിടികൂടിയാലും അളവിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതും അന്വേഷണങ്ങൾക്ക് വെല്ലുവിളിയാകുന്നു.കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വിളവൻകോട് വഴി ബൈക്കിൽ കടത്തിയ 2.6 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുന്നത്തുകാലിന് സമീപം വണ്ടിത്തടത്തുവച്ച് പിടികൂടിയ പേയാട് സ്വദേശി സന്തോഷ് (30) ഉപയോഗിച്ചിരുന്ന ബൈക്കും ഇൻഷുറൻസില്ലാത്തതാണെന്ന് നെയ്യാറ്റിൻകര എക്‌സൈസ് ഇൻസ്‌പെക്ടർ അജയകുമാർ അറിയിച്ചു.


