പാലാ : കേന്ദ്രയുവജനകാര്യ-കായിക മന്ത്രാലയത്തിൻ്റെ കീഴിലുള്ള “മേരാ യുവ ഭാരത് – കോട്ടയം” സംഘടിപ്പിച്ച ളാലം – കാഞ്ഞിരപ്പള്ളി –ഈരാറ്റുപേട്ട മേഖലകളിലെ ബ്ലോക്ക് ലെവൽ സ്പോർട്സ് വിജയകരമായി സമാപിച്ചു. ഐങ്കൊമ്പ് ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ടൂർണമെൻ്റുകളിൽ വോളിബോൾ, ഫുട്ബോൾ, വനിതാ ബാഡ്മിൻ്റൺ, അത്‌ലറ്റിക്സ് എന്നീ ഇനങ്ങളിൽ വിവിധ വേദികളിൽ ആവേശകരമായ പോരാട്ടങ്ങൾ അരങ്ങേറി.













കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിൽ രാമപുരം സതേൺ എഫ്.സി. കിരീടം സ്വന്തമാക്കി. യുണൈറ്റഡ് എഫ് സി കടനാട് ആണ് രണ്ടാം സ്ഥാനം നേടിയത്. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി സമ്മാനദാനം നിർവഹിച്ചു. കൊല്ലപ്പള്ളി പഞ്ചായത്ത് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ ടൂർണമെന്റിൽ വോളിക്ലബ്ബ് കൊല്ലപ്പള്ളി ചാമ്പ്യന്മാരായി. ചൂണ്ടച്ചേരി ഗ്യാങ്സ്റ്റർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് രണ്ടാം സ്ഥാനം നേടി. ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വനിതാ ബാഡ്മിന്റൺ മത്സരത്തിൽ ദേവികൃഷ്ണ കെ.എച്ച് ജേതാവായപ്പോൾ ലക്ഷ്മി നന്ദന ബി രണ്ടാം സ്ഥാനം നേടി. അത്‌ലറ്റിക്സിൽ വിഷ്ണു എസ്, അഭിഷേക് കെ.ജെ, നവനീത് പ്രകാശ് എന്നിവർ ചാമ്പ്യൻമാരായി. സമാപന സമ്മേളനം കടനാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിബി ജോസഫ് ചക്കാലയ്ക്കൽ ഉദ്‌ഘാടനം ചെയ്‌ത് സമ്മാനദാനം നിർവഹിച്ചു. ഗ്രാമചേതന സെക്രട്ടറി എൻ. വിനയചന്ദ്രൻ അധ്യക്ഷനായിരുന്നു. ഗ്രാമചേതന രക്ഷാധികാരി ഡോ. വിനയകുമാർ ബി, ജോയിൻ്റ് സെക്രട്ടറി അഖിൽ സോമൻ, സ്പോർട്സ് കൺവീനർമാരായ ജയകൃഷ്‌ണൻ കെ. ആർ, ഗോപീകൃഷ്ണൻ, രാഹിൽ എസ് നായർ, ബിന്ദു സന്തോഷ്, നവനീത് പ്രകാശ്, അജിത് ആർ, രാഹുൽ എസ് നായർ എന്നിവർ സംസാരിച്ചു.


