ബീഹാർ :ദീപാവലി ആഘോഷങ്ങളുടെ ഉന്മാദം പിന്നിട്ടിട്ടും, രാജ്യത്താകെ ഉത്സവകാല തിരക്ക് തിരിവിട്ട് തുടരുകയാണ്. ഇതേ തിരക്കിനിടയിൽ ഡൽഹിയിൽ നിന്നു ബിഹാറിലേക്കുള്ള ട്രെയിനിനുള്ളിൽ നടന്ന് പോകുന്ന ദുരൂഹമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.വെറും പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ എക്സ് (മുൻപ് ട്വിറ്റർ) പ്ലാറ്റ്‌ഫോമിലാണ് “മഹാഭാരതം” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചത്. ദൃശ്യങ്ങളിൽ ട്രെയിൻ കോച്ചിനുള്ളിൽ തിങ്ങിനിറഞ്ഞ യാത്രക്കാരുടെ നടുക്കാണ് രണ്ട് സ്ത്രീകൾ ഭീതിയോടെ ഇരിക്കുന്നതും, അവരുടെ മുടിയിൽ പിടിച്ച് വലിക്കുന്ന നിരവധി കൈകളുമാണ് കാണുന്നത്.ഒരു ബർത്തിൽ ഇരുന്ന സ്ത്രീകളെ ലക്ഷ്യമാക്കി ചില യാത്രക്കാർ കൈയേറ്റം നടത്തുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിനിടെ, ഒരാളുടെ മടിയിൽ കുഞ്ഞുമായി ഇരുന്ന പുരുഷൻ പോലും സ്ത്രീയെ തള്ളുകയും പരിഹസിക്കുന്ന നിലയിലുമാണ് പ്രത്യക്ഷപ്പെടുന്നത്. എതിർവശത്ത് ഇരുന്ന മറ്റൊരു യാത്രക്കാരനും ഈ സംഘർഷത്തിൽ പങ്കുചേരുന്നതായി കാണാം.
മുഴുവൻ കോച്ചിനും അകത്ത് നിലവിളികളും തള്ളിക്കയറ്റവും നിറഞ്ഞ അവസ്ഥയിലാണ് ദൃശ്യങ്ങൾ പകർത്തപ്പെട്ടിരിക്കുന്നത്. ദീപാവലി സീസണിൽ ആളുകളെ അമിതമായി കുത്തിനിറക്കുന്ന ട്രെയിനുകളിലെ അവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നത്.സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ ട്രെയിനിനുള്ളിലെ പെരുമാറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധവും അപലപനവുമാണ് ഉയരുന്നത്. “ഇത് ദീപാവലി യാത്രയല്ല, നരകയാത്രയാണ്” എന്ന രീതിയിൽ നിരവധി ഉപയോക്താക്കൾ പ്രതികരിക്കുകയും ചെയ്തു.റെയിൽവേ അധികൃതർ സംഭവം സംബന്ധിച്ച് പ്രതികരിക്കാനൊരുങ്ങുന്നുണ്ടോ എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരം ഇതുവരെ ലഭ്യമായിട്ടില്ല.


