സ്വത്ത് തന്റെ പേരിൽ എഴുതിനൽകണമെന്ന് ആവശ്യം ഉന്നയിച്ച് വഴക്ക്:ഒടുവിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; തളിപ്പറമ്പ് ചാക്കോച്ചൻ വധക്കേസിൽ പ്രതി റോസമ്മ കുറ്റക്കാരിയെന്ന് കോടതി

തളിപ്പറമ്പ്: ചാക്കോച്ചൻ (കുഞ്ഞിമോൻ, 60) വധക്കേസിൽ ഭാര്യ റോസമ്മ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും. കുറ്റക്കാരിയാണെന്ന് വിധിച്ച ഉടനെ പ്രതിയെ വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.2013 ജൂലൈ 6 ന് പുലർച്ചെയാണ് വീടിനടുത്ത് റോഡരികിൽ ചാക്കോച്ചന്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തില്‍ റോസമ്മയും മകനും ചേർന്ന് രാത്രിയിലെ വീട്ടിലെ വഴക്കിനിടെ ചാക്കോച്ചനെ ഇരുമ്പ് പൈപ്പിന്റെ സഹായത്തോടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹം ഏകദേശം 30 മീറ്ററോളം അകലെ വലിച്ചിഴച്ചിട്ടു.

Advertisements

ചാക്കോച്ചന്റെ തല തകർന്ന നിലയിലായിരുന്നു, തലച്ചോറ് പുറത്തുവന്ന അവസ്ഥയിലാണ് മൃതദേഹം കണ്ടത്. ചാക്കോച്ചന്റെ പേരിലുള്ള വസ്തു റോസമ്മയുടെ പേരിൽ മാറ്റണമെന്ന് ആവശ്യപ്പെട്ടതായിരുന്നു തർക്കത്തിന്റെ കാരണം. സംഭവ സമയത്ത് മകൻ പ്രായപൂർത്തിയാകാത്തതിനാൽ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു.കോടതിയിൽ “തെറ്റ് ചെയ്തിട്ടില്ല, നിത്യരോഗിയാണെന്ന്” റോസമ്മ അഭിപ്രായപ്പെട്ടു. കോടതി റിപ്പോർട്ടിൽ ക്രൂരമായ കൊലപാതകമാണ് ഇതെന്ന് വ്യക്തമാക്കി.പ്രതിക്ക് ദയ അർഹിക്കുന്നില്ലെന്നും വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്‌ജി കെ.എൻ. പ്രശാന്താണ് റോസമ്മ കുറ്റക്കാരിയെന്ന് വിധിച്ചത്. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി പ്രവർത്തനം ആരംഭിച്ചതിന് ശേഷം വിധി പറഞ്ഞ ആദ്യ കൊലപാതക കേസ് ഇതാണ്.

Hot Topics

Related Articles