മലയോരത്തിന്റെ കരുത്തോടെ വരവ് : ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ആക്ഷൻ സർവൈവൽ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി

തിരുവനന്തപുരം:മലയോരത്തിന്റെ കരുത്തും ആക്ഷൻ ത്രില്ലറിന്റെ തീവ്രതയും ഒത്തുചേർന്ന് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘വരവ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയത്. സുരേഷ് ഗോപിയടക്കമുള്ള നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റർ ഷെയർ ചെയ്ത് ജോജുവിന് പിറന്നാളാശംസകളും നേർന്നു.ജീപ്പിന്റെ പൊട്ടിയ ഗ്ലാസുകൾക്കിടയിലൂടെ അതിതീക്ഷ്ണമായി നോക്കുന്ന ജോജുവിന്റെ കാഴ്ചയിലൂടെ ചിത്രത്തിന്റെ ഭാവം പ്രകടമാകുന്നുണ്ട്.

Advertisements

ഗെയിം ഓഫ് സർവ്വൈവൽ എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഒരു ആക്ഷൻ സർവൈവൽ ത്രില്ലറിന്റെ എല്ലാ ചൂടും സൂചന നൽകുന്നു.മലയോര മേഖലയുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന സിനിമയിൽ ജോജു അവതരിപ്പിക്കുന്നത് ‘പോളി’ എന്ന പേരിൽ അറിയപ്പെടുന്ന പോളച്ചൻ എന്ന കഥാപാത്രമാണ്. അദ്ദേഹത്തിന്റെ ജീവിത പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.ഷാജി കൈലാസിന്റെ ആക്ഷൻ സംവിധാന മികവും ജോജുവിന്റെ കരുത്താർന്ന പ്രകടനവും ചേർന്ന് ‘വരവ്’ പ്രേക്ഷകർക്കൊരു ശക്തമായ സിനിമാനുഭവം സമ്മാനിക്കുമെന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോജു ജോർജും ഷാജി കൈലാസും ഒരുമിക്കുന്നതു ഇതാദ്യമാണ്.ഓൾഗാ പ്രൊഡക്ഷൻസ് ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു. കോ–പ്രൊഡ്യൂസർ ജോമി ജോസഫ്.ദക്ഷിണേന്ത്യയിലെ മുൻനിര ആക്ഷൻ മാസ്റ്റർമാരായ അൻപ് അറിവ്, സ്റ്റണ്ട് സിൽവ, കലൈ കിംഗ്സ്റ്റൺ, ജാക്കി ജോൺസൺ, ഫീനിക്സ് പ്രഭു, കനൽക്കണ്ണൻ എന്നിവർ ഒരുക്കുന്ന വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന് കരുത്തേകുന്നു.മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്ബോൽ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

മലയാളത്തിന്റെ പ്രിയ നടിയായ സുകന്യയും ഇതിലൂടെ വെള്ളിത്തിരയിലെത്തുന്നുണ്ട്. തിരക്കഥ ഒരുക്കിയത് എ.കെ. സാജൻ ആണ്. ഛായാഗ്രഹണം എസ്. ശരവണൻ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ സമീര സനീഷ്.പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, പി.ആർ.ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ഹരി തിരുമല. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഓഫ്‌ലൈൻ പബ്ലിസിറ്റി ബ്രിങ്ഫോർത്ത്.മുന്നാർ, മറയൂർ, തേനി, കോട്ടയം എന്നിവിടങ്ങളിലായി 70 ദിവസങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതിയെന്ന് നിർമ്മാതാക്കൾ അറിയിച്ചു.ജോജുവിന്റെ വലതുവശത്തെ കള്ളൻ, ആശ, ഡീലക്സ് തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജോഷിയും ഭദ്രനും സംവിധാനം ചെയ്യുന്ന ജോജു നായകനായ ചിത്രങ്ങളും പുരോഗമനത്തിലുണ്ട്. തമിഴിലും ബോളിവുഡിലും ജോജുവിന്റെ പുതിയ പ്രോജക്ടുകൾ ഉടൻ പ്രഖ്യാപിക്കും.

Hot Topics

Related Articles