പ്രവാസികൾക്കും ഇടത്തരക്കാർക്കും സ്വന്തമായി ഭൂമി വാങ്ങാൻ അവസരം; അജ്മാനിൽ മലയാളി സംരംഭകരുടെ പുതിയ പദ്ധതി തുടക്കമാകുന്നു

അജ്മാൻ :സ്വപ്നമായ സ്വന്തം ഭൂമി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും ഇടത്തരം വരുമാനക്കാരായ മലയാളികൾക്കും വലിയ ആശ്വാസവുമായി അജ്മാനിലെ മനാമയിൽ ഫ്രീഹോൾഡ് ലാൻഡ് പദ്ധതിക്ക് തുടക്കമായി. മലയാളികളായ നാസിറും നൗഷാദും ഉടമസ്ഥരായ എൻ.എൻ റിയൽ എസ്റ്റേറ്റ് എന്ന സ്ഥാപനമാണ് ഈ പദ്ധതിയുടെ പിന്നിൽ.ഇടത്തരം നിക്ഷേപകരെയും ലക്ഷ്യമാക്കി, കുറഞ്ഞ ചെലവിൽ ദീർഘകാല മൂല്യവർധന ലഭിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Advertisements

“യുഎഇയിൽ ഭൂമി സ്വന്തമാക്കാനുള്ള പ്രക്രിയ കൂടുതൽ ലളിതവും സുതാര്യവുമാക്കാൻ കഴിഞ്ഞു,” എന്ന് ഡയറക്ടർ നൗഷാദ് സലാഹുദ്ദീൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മനാമയിൽ ഇതിന് മുമ്പ് ഒട്ടേറെ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്ന് മാനേജിംഗ് പാർട്ണർ നാസിർ ബേക്കൽ പറഞ്ഞു. “മുന്‍പ് ഭൂമി വാങ്ങിയ നിക്ഷേപകര്‍ക്ക് 18 മാസത്തിനുള്ളില്‍ 100 ശതമാനം വരെ മൂല്യവർധന ലഭിച്ചിരുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ പദ്ധതിയുടെ പ്രധാന ആകർഷണം ഡൗൺ പേയ്‌മെന്റിന്റെ അഭാവം ആണ്. വാങ്ങുന്നവർക്ക് 15 മാസത്തെ പലിശരഹിത ഗഡുക്കളായി തുക അടയ്ക്കാം. കൈമാറ്റ ഫീസ്, ഫ്രീഹോൾഡ് രജിസ്ട്രേഷൻ ചാർജ് എന്നിവയും ഈടാക്കില്ല.ഏത് രാജ്യക്കാരായാലും യുഎഇ റസിഡൻസ് വിസ ഇല്ലാത്തവർക്കുപോലും പാസ്‌പോർട്ടോ ഐഡിയോ ഉപയോഗിച്ച് ഫ്രീഹോൾഡ് ഉടമസ്ഥാവകാശം നേടാനാകും. ട്രാൻസ്ഫർ ചാർജുകളും ഫ്രീഹോൾഡ് ഫീസുകളും ഒഴിവാക്കിയിട്ടുണ്ട്.കമ്യൂണിറ്റി ഫീസ് ഇല്ലാത്ത ഓപ്പൺ ലേ ഔട്ട് പ്ലോട്ടുകൾ ആയതിനാൽ ഉപയോക്താക്കൾക്ക് തങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ വീടുകൾ രൂപകൽപ്പന ചെയ്ത് നിർമ്മിക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടാകും.

Hot Topics

Related Articles