പത്തനംതിട്ട :ശബരിമല സ്വർണക്കൊള്ള കേസിൽ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയതായി കണ്ടെത്തിയ ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി പൂട്ടിയ നിലയിൽ.കടയുടെ വാതിലിൽ ഉപഭോക്താക്കൾക്കായി ഫോൺ നമ്പർ മാത്രം അടങ്ങിയ നോട്ടിസ് ഒട്ടിച്ചിട്ടുണ്ടെന്നാണ് വിവരം.ശബരിമലയിൽ നിന്ന് കൊള്ളയടിച്ച സ്വർണം കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം (SIT) ബെല്ലാരിയിലേക്ക് പുറപ്പെടാനിരിക്കെ ജ്വല്ലറി പൂട്ടുകയായിരുന്നു.
476 ഗ്രാം സ്വർണം ഇവിടെ വിറ്റതായാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.വിൽപ്പന നടത്തിയ സ്വർണക്കട്ടികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചതെന്ന് സൂചന. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്ക് നൽകിയതാണെന്ന് ഗോവർധൻ എന്ന വ്യാപാരിയുടെ മൊഴിയുമുണ്ട്. എങ്കിലും അത്രയും സ്വർണം കണ്ടെത്താനായോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബരിമല സ്വർണക്കൊള്ളയിൽ നിന്നുള്ള സ്വർണം കണ്ടെത്താനായി എസ്ഐടി ബെംഗളൂരുവിലും ബെല്ലാരിയിലുമായി തെളിവെടുപ്പ് നടത്തി വരികയാണ്. ഗോവർധന്റെ കൈവശമുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.—


