പുനലൂരിൽ മൃതദേഹത്തിൽ നിന്ന് സ്വർണം മോഷണം; ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ശാലിനിയുടെ ആഭരണങ്ങളാണ് നഷ്ടമായത്

കൊല്ലം:ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സ്ത്രീയുടെ മൃതശരീരത്തിൽ നിന്ന് സ്വർണം മോഷ്ടിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കല്യാണാട് സ്വദേശിനി ശാലിനിയുടെ മൃതശരീരത്തിൽ നിന്നാണ് സ്വർണം മോഷണം പോയത്.സമൂഹത്തെ നടുക്കിയ ഈ സംഭവത്തിൽ താലൂക്ക് ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.രണ്ടര ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. പാദസരം, കമ്മൽ, രണ്ട് വള എന്നിവയടക്കം രണ്ടര പവനോളം സ്വർണമാണ് മോഷണം പോയത്. ബന്ധുക്കൾ ശാലിനിയുടെ സ്വർണാഭരണങ്ങൾ തിരികെ ചോദിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.കഴിഞ്ഞ മാസമാണ് പുനലൂരിൽ ഭർത്താവ് ഐസക് ശാലിനിയെ വെട്ടിക്കൊലപ്പെടുത്തിയത്.

Advertisements

കൊലപാതക വിവരം സ്വയം ഫേസ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചശേഷം പ്രതി ഐസക് പൊലീസ് മുമ്പാകെ കീഴടങ്ങിയിരുന്നു.ദമ്പതികൾ തമ്മിൽ വ്യക്തിപരമായ തർക്കങ്ങൾ തുടരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയ്ക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന സംശയം കൊലപാതകത്തിന് പിന്നിലായെന്നാണ് പ്രാഥമിക നിഗമനം. അമ്മയോടൊപ്പം വേർപിരിഞ്ഞ് കഴിയുകയായിരുന്ന ശാലിനി സ്വർണം പണയം വെച്ചതായും, തനിക്കറിയാതെ അവൾ വീടുവിട്ടതായും ഫേസ്ബുക്ക് ലൈവിൽ ഐസക് ആരോപിച്ചിരുന്നു.പുനലൂർ പൊലീസ് കേസിൽ അന്വേഷണം തുടരുകയാണ്.

Hot Topics

Related Articles