ഹരിപ്പാട് താമല്ലാക്കലില്‍ 17 കാരിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ

ഹരിപ്പാട്:ഹരിപ്പാട് താമല്ലാക്കലില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയതിന് ഇരുപത്തി മൂന്ന് കാരൻ പിടിയില്‍. അഞ്ചുമാസം ഗർഭിണിയായ പെണ്‍കുട്ടി യുവാവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിന് തുടർന്നാണ് പെണ്‍കുട്ടി യുവാവിന്റെ വീട്ടിലേക്ക് എത്തിയത്.

Advertisements

അമ്പരന്ന് വീട്ടുക്കാർ ഹരിപ്പാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി എടുത്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.2023ല്‍ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് ബെംഗളൂരുവില്‍ പഠനത്തിന് പോയ സമയത്ത് താമസ സ്ഥലത്തെത്തി അവിടെ വച്ചും പീഡിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ പോക്സോ, പട്ടിക ജാതി അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Hot Topics

Related Articles