ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ അയൽവാസിക്ക് 20 വർഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും: ശിക്ഷിച്ചത് വള്ളിച്ചിറ സ്വദേശിയെ

കോട്ടയം : ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയ്ക്ക് 20 വർഷം കഠിന തടവിനും, 1,00,000/- രൂപ പിഴയും. മീനച്ചിൽ വള്ളിച്ചിറ വലവൂർ കരയിൽ നെല്ലിയാനിക്കാട് ഭാഗത്ത് തെക്കേ പറന്താനത്ത് ടി ജി സജി (60) യെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്.
പ്രതി പിഴ അടച്ചാൽ 75,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.

Advertisements

ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റ് 24 മുതൽ 26 വരെയുള്ള ദിവസങ്ങളിലായിരുന്നു
കേസിന് ആസ്പദമായ സംഭവംനടന്നത്. പാലാ പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന എം ഡി അഭിലാഷ്, രജിസ്റ്റർ ചെയ്ത കേസിൽ പാലാ എസ് എച്ച് ഒ ഇൻസ്പെക്ടർ കെ പി തോംസൺ
പ്രതിയെ അറസ്റ്റ് ചെയ്തു തുടരന്വേഷണം പൂർത്തിയാക്കി
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളെയും 23 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

Hot Topics

Related Articles