കോട്ടയം കുമ്മനത്ത് രണ്ടു മാസം പ്രായമായ ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവം; പിതാവ് അടക്കം മൂന്നു പേർ അറസ്റ്റിൽ; പിടികൂടിയത് കുമരകം പൊലീസ് സംഘം 

കോട്ടയം: കുമ്മനത്ത് രണ്ടു മാസം പ്രായമായ ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ പിതാവ് അടക്കം മൂന്നു പേർ പിടിയിൽ. പിതാവ് അതിഥി തൊഴിലാളിയും ആസ്സാം സ്വദേശിയുമായ, അസം നാഗാവ് ജില്ലയിൽ ജൂറിയ ഗ്രാമത്തിൽ കുദ്ദൂസ് അലി (25), ഉത്തർപ്രദേശ് സ്വദേശികളായ മോഹ്ദ് ദാനിഷ് ഖാൻ (32), അർമാൻ, (വയസ്സ് 31) എന്നിവരെയാണ് കോട്ടയം കുമരകം സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  കുട്ടിയുടെ പിതാവ് കടം വീട്ടാനായി അരലക്ഷം രൂപയ്ക്ക് കുട്ടിയെ വിൽക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയെ വാങ്ങാനായി 1000 രൂപ അഡ്വാൻസായി വാങ്ങിയിരുന്നു. എസ്.ഐ  ബസന്ത്.ഒ.ആർ, എ.എസ്.ഐ മാരായ റോയി , ബൈജു, ജോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജയകുമാർ സിപിഒ മാരായ സുമോദ്, ജിജോഷ്, അനീഷ്.എ.എസ് എന്നിവർ ചേർന്ന് പ്രതികളെ കുമരകം, ഇല്ലിക്കൽ ഭാഗങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.

Advertisements

Hot Topics

Related Articles