ചെറുക്കനും പെണ്ണുംട്രയിലർ പ്രമുഖ താരങ്ങൾ റിലീസ് ചെയ്തു : ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിൽ

കോട്ടയം : ഒക്ടോബർ 31ന് തീയേറ്ററുകളിൽ എത്തുന്ന “ചെറുക്കനും പെണ്ണും “സിനിമയുടെ ട്രയിലർ ദിലീപ്, പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ,കോട്ടയം നസീർ,ജോയ് മാത്യു, ഇടവേള ബാബു,മഹേഷ്‌, അഞ്ജു കുര്യൻ നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, ജോബി ജോർജ്,സന്തോഷ്‌. ടി. കുരുവിള, സാന്ദ്ര തോമസ്,ഗായിക നിത്യ മാമ്മൻ എന്നിവരുടെ ഫേസ്ബുക്, ഇൻസ്റ്റാ പേജുകളിലൂടെ റിലീസ് ചെയ്തു. കൂടാതെ രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ള 200 രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രമുഖരുടെ പേജുകളിലും റിലീസ് ചെയ്തതായി നിർമ്മാതാവ് സജി നന്ദിയാട്ട് പറഞ്ഞു. താരങ്ങൾ ഷെയർ ചെയ്ത ട്രയിലർ പ്രേക്ഷകലക്ഷങ്ങൾ കണ്ടു.
വരും ദിവസങ്ങളിൽ ചിത്രത്തിന്റെ Sneek Peak, 500പ്രമുഖരുടെ പേജുകളിൽ റിലീസ് ചെയ്യും.

Advertisements

Hot Topics

Related Articles