കേരള സിവിൽ ജുഡിഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടത്തി .; വിൻസെന്റ് പി ഡേവിഡ് പ്രസിഡൻ്റ് ; ആർ അനിൽ പിള്ള സെക്രട്ടറി

പത്തനംതിട്ട : കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടത്തി . മുൻസിപ്പൽ ടൗൺഹാളിൽ ജില്ലാ പ്രസിഡണ്ട് വർഗീസ് ജോർജിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട പ്രിൻസിപ്പൽ ജില്ല ജഡ്ജ് എൻ ഹരികുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് സണ്ണി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. മുൻസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ,സംസ്ഥാന ട്രഷറർ ഇ എസ് രാജീവ്, അഡ്വക്കേറ്റ് ക്ലർക്ക്സ് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി രതീഷ് വി നായർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജില്ലാ സമ്മേളനത്തിൽ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്നും, കോടതി പരിസരത്തെ തെരുവ് നായ ശല്യം ഇല്ലാതാക്കണമെന്നും, മല്ലപ്പള്ളിയിൽ അനുവദിച്ച മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ഉടൻ സ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.
പുതിയ ജില്ലാ ഭാരവാഹികൾ:
പ്രസിഡണ്ട് വിൻസെന്റ് പി ഡേവിഡ്. സെക്രട്ടറി ആർ അനിൽ പിള്ള, ട്രഷറർ ജസ്റ്റിൻ വി എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles