എമർജിംഗ് വൈക്കം വാട്ട്സ് ആപ്പ് കൂട്ടായ്മയും മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തി

ഫോട്ടോ:എമർജിംഗ് വൈക്കം വാട്ട്സ് ആപ്പ് കൂട്ടായ്മയും മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി ഉല്ലല പള്ളി ജൂബിലി മെമ്മോറിയൽ ഹാളിൽ നടത്തിയസൗജന്യ വൈദ്യപരിശോധന ക്യാമ്പ് വൈക്കം ഡിവൈഎസ്പി ടി.ബി.വിജയൻ ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം: എമർജിംഗ് വൈക്കം വാട്ട്സ് ആപ്പ് കൂട്ടായ്മയും മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തി. ഉല്ലല പള്ളി ജൂബിലി മെമ്മോറിയൽ ഹാളിൽ നടന്ന ക്യാമ്പ് വൈക്കം ഡിവൈഎസ്പി ടി.ബി.വിജയൻ ഉദ്ഘാടനം ചെയ്തു.
എമർജിംഗ് വൈക്കം വാട്ട്സ് ആപ്പ് കൂട്ടായ്മ ചീഫ് അഡ്മിൻ എ.മനാഫ് അധ്യക്ഷത വഹിച്ചു.യോഗത്തിൽ വൈക്കം ഡിവൈഎസ്പി ടി.ബി.വിജയൻ, എറണാകുളം എസിപി പി.രാജ്കുമാർ, റിട്ട. ഫയർ സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാർ, സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക എന്നിവരെ ആദരിച്ചു.മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ഷീൻ പാലക്കാതടത്തിൽ, കെ.ജി. അനിൽകുമാർ, സഹർസമീർ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് ഡോ. അലക്സ്, ഡോ.ഫിലിപ്സൺ ,ഡോ. ഉത്തര , ഡോ. മരിയ,ഡോ.നവീന,ഡോ.അനറ്റ്, ഡോ. വികാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles