പ്രാതിനിധ്യമുള്ള സ്ഥലങ്ങളിൽ സമുദായംഗങ്ങളായ പൊതുപ്രവർത്തകരെ സ്ഥാനാർഥികളാക്കി വിജയിപ്പിക്കണം : എ കെ ഡി എസ്

വൈക്കം: പ്രാതിനിധ്യമുള്ള സ്ഥലങ്ങളിൽ സമുദായംഗങ്ങളായ പൊതുപ്രവർത്തകരെ സ്ഥാനാർഥികളാക്കി വിജയിപ്പിച്ചെടുക്കാൻ കഴിയണമെന്ന് എ കെ ഡി എസ് കോട്ടയം ജില്ലാ സെക്രട്ടറി വി.എം. ഷാജി അഖില കേരളധീവരസഭ ചെമ്പ് കാട്ടിക്കുന്ന് ശാഖ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഏതുരാഷ്ട്രീയ കക്ഷികളിലും സമുദായംഗങ്ങൾ പ്രവർത്തിക്കുന്നതിന് ധീവരസഭ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാട്ടിക്കുന്ന് ആളേകാട് ശ്രീധർമദൈവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കരയോഗം പ്രസിഡൻ്റ് കെ.എ.സരസൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് പി.കെ.മോഹനൻ, സെക്രട്ടറി പി.ആർ. വിനോദ്,സി.കെ. പുഷ്പശരൻ, പി.എൻ.ചന്ദ്രൻ, എ.ഡി. ദേവദാസ് , പുഷ്പജമദനൻ , തുളസി സരസൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles