കോട്ടയം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് ഗാന്ധിനഗർ പൊലീസ്. മള്ളുശ്ശേരി ചുങ്കം ഭാഗം ഇളമ്പള്ളിയിൽ വീട്ടിൽ ബാബു മകൻ അജിൻ ബാബു (28)വിനെയാണ് ഗാന്ധിനർ സ്റ്റേഷൻ ഹൌസ് ഓഫിസർ ടി.ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2023 ൽ ഗാന്ധിനഗർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായിരുന്നു ഇയാൾ. ഈ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഇതേ തുടർന്ന് കോടതിയിൽ നിന്നും ലോങ് പെൻഡിങ് വാറണ്ട് വിഭാഗത്തിൽ ഉൾപ്പെടുത്തി വാറണ്ട് ഉത്തരവായിരുന്നു. ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ പ്രത്യേക നിര്ദേശനുസരണം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് ടി യുടെ നേതൃതത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് ഐ ജയപ്രകാശ് ,സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത് , മധു, ശ്രീനിഷ് തങ്കപ്പൻ, മനീഷ് എന്നിവർ ചേർന്ന് പള്ളിക്കതോട് ഭാഗത്ത് നിന്നും അറസ്റ്റ് ചെയിതു . പ്രതിയെ കോട്ടയം സെഷൻസ് കോടതിയിൽ ഹാജരാക്കും.
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; മള്ളൂശേരി സ്വദേശിയെ അറസ്റ്റ് ചെയ്ത് ഗാന്ധിനഗർ പൊലീസ്


