കട്ടപ്പന: കേരള-തമിഴ്നാട് അതിർത്തിയിലെ തേനിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. ബോഡിനായ്ക്കന്നൂരിൽ നിന്നു 24 കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ നാലുപേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു.ആന്ധ്രാപ്രദേശിൽ നിന്നു തേനിയിലേക്ക് വൻതോതിൽ കഞ്ചാവ് എത്തുന്നതായും അത് കേരളത്തിലേക്ക് കടത്തുന്നതിനൊപ്പം ചില്ലറവിൽപ്പനയ്ക്കും ഉപയോഗിക്കുന്നുവെന്നുമുള്ള വിവരമെത്തിയതിനെ തുടർന്ന് പൊലീസ് വ്യാപകമായ പരിശോധന ആരംഭിച്ചിരുന്നു.
ബോഡിനായ്ക്കന്നൂർ പൊലീസ് കാളിയമ്മൻ ക്ഷേത്രത്തിന് സമീപം പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്ത്രീയെ കണ്ടെത്തി. ചോദ്യം ചെയ്തതോടെ സംഘത്തിൽ മറ്റുമൂന്ന് പേരുണ്ടെന്ന വിവരവും ലഭിച്ചു. തുടര്‍ന്ന് ഇവരെയും കസ്റ്റഡിയിലെടുത്തു.മേൽമംഗലം സ്വദേശി തങ്കപാണ്ടി, ഉസിലംപെട്ടി സ്വദേശികളായ ഉഗ്രപാണ്ഡി, ഇന്ദ്രാണി, പെരിയകുളം സ്വദേശി അബ്ദുള്‍ ലത്തീഫ് എന്നിവരാണ് പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരിൽ നിന്നു 12 പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന 24 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. തേനിയിൽ വിവിധ ഭാഗങ്ങളിൽ ചില്ലറവിൽപ്പനയ്ക്കായി പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്നതായാണ് പ്രതികളുടെ മൊഴി. സംഘത്തിലെ മറ്റു അംഗങ്ങളെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചു.പിടിയിലായവരെ കോടതിയിൽ ഹാജരാക്കിയതോടെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം കമ്പത്ത് വെച്ച് ആന്ധ്രാപ്രദേശിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 46 കിലോ കഞ്ചാവുമായി നാലംഗ കുടുംബത്തെ പൊലീസ് പിടികൂടിയിരുന്നു.


