വി എൻ കളരിയുടെസ്ഥാപകനും പ്രമുഖ പാരമ്പര്യ മർമ്മ ചികിത്സ വൈദ്യനുമായിരുന്ന ആചാര്യ കെ ജി മുരളീധര ഗുരുക്കളുടെ രണ്ടാം ചരമവാർഷികാഘോഷം നടത്തി

ഏറ്റുമാനൂർ: കളരിപ്പയറ്റ് എന്ന ആയോധനകലക്ക്
മധ്യതിരുവിതാംകൂറിൽ വേരോട്ടം ഉറപ്പിക്കുന്നതിന് തൻറെ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ചെറുവാണ്ടൂർ ശ്രീപതി സി വി എൻ കളരിയുടെ
സ്ഥാപകനും പ്രമുഖ പാരമ്പര്യ മർമ്മ ചികിത്സ വൈദ്യനുമായിരുന്ന ആചാര്യ കെ ജി മുരളീധര ഗുരുക്കളുടെ രണ്ടാം ചരമവാർഷികാഘോഷം നടത്തി.
കളരിപ്പയറ്റിനും പാരമ്പര്യ ആയോധന കലക്കും നൽകിയ സേവനങ്ങളെ മാനിച്ച് ഗുരുക്കളുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ ഗുരു കടാക്ഷ പുരസ്കാരം സംസ്ഥാന സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു.

Advertisements

വടക്കൻ സമ്പ്രദായത്തിലുള്ള കളരിപ്പയറ്റിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന സി വി നാരായണഗുരുക്കളുടെ ചെറുമകനും തിരുവനന്തപുരം സി വി എൻ കളരിയുടെ സ്ഥാപകനുമായജി സത്യനാരായണൻ ഗുരുക്കൾക്കാണ് പ്രഥമ കെ ജി മുരളീധര ഗുരുക്കൾ സ്മാരക ഗുരു കടാക്ഷ പുരസ്കാര സമ്മാനിച്ചത്. വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ച കലാകാരന്മാരെയും ഗുരുക്കളുടെ ആദ്യകാല ശിഷ്യരെയും പ്രത്യേകം പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
സിനിമാനടനും ഹാസിനടനുമായ നസീർ സംക്രാന്തി തിരുവഞ്ചൂർ സി വി എൻ കളരി ഗുരുനാഥൻ എബ്രഹാം ഗുരുക്കൾ കലാകാരന്മാരായ നെച്ചൂർ രതീശൻ ജ്യോതി കുട്ടൻ സംക്രാന്തിരാജൻ
എന്നിവർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.
സംഘാടകസമിതി ചെയർമാൻ എം എസ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ
ജില്ലാ ജഡ്ജി ജോഷി ജോൺ കുട്ടിക്കാനം മരിയൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടർ ഡോക്ടർ മുരളി വല്ലഭൻ,
കുറവിലങ്ങാട് ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഫിലിപ്പ് ജോൺ ,ജില്ലാ സ്പോർട്സ് കൗൺസിൽപ്രസിഡണ്ട് ഡോക്ടർ ബൈജു വർഗീസ് ഗുരുക്കൾ,
ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് കൗൺസിലർമാരായ എം കെ സോമൻ സിന്ധു കർത്തേടം സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.
ആഞ്ജനേയ കളരി സംഘത്തിൻറെ വൈലിൻ ഫ്യൂഷനും പ്രമുഖ ഗായകർ ആലപിക്കുന്ന ഗാനസന്ധ്യയും വിവിധ കളരി സംഘങ്ങൾ ചേർന്നൊരുക്കുന്ന കളരിപ്പയറ്റ് പ്രദർശനവും സംഘടിപ്പിച്ചു.

Hot Topics

Related Articles