ഉലുവ ഇങ്ങനെ കഴിക്കൂ; ആരോഗ്യത്തിനൊര് അത്ഭുത ഔഷധം

ഹെൽത്ത് ഡെസ്ക്:ആരോഗ്യത്തിന് അനവധി ഗുണങ്ങളുള്ള ഉലുവയെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മാർഗ്ഗം വെള്ളത്തില്‍ കുതിര്‍ത്താണ്. ഒരു ടീസ്പൂണ്‍ ഉലുവ വിത്തുകള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവയ്ക്കുക. രാവിലെ വെറും വയറ്റില്‍ ആ വെള്ളം കുടിക്കാം അല്ലെങ്കില്‍ വിത്തുകള്‍ നേരിട്ട് ചവച്ചരച്ച്‌ കഴിക്കാം.ഉലുവയെ പാചകത്തിലെ മസാലയായും ഉപയോഗിക്കാം. ഉണക്കി പൊടിച്ച്‌ സ്മൂത്തികളിലോ സൂപ്പുകളിലോ ചേര്‍ത്തും, കഞ്ഞികളിലും പായസങ്ങളിലും ചേര്‍ത്ത് കഴിക്കുന്നതും ഉത്തമമാണ്.

Advertisements

ഉലുവയിലുളള പ്രോട്ടീന്‍, ഫൈബര്‍, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ ഘടകങ്ങള്‍ ശരീരത്തിന്റെ പൊതു ആരോഗ്യത്തിന് ഗുണകരമാകുന്നതിനൊപ്പം, രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളും നിയന്ത്രിക്കാനും സഹായിക്കുന്നു.രാവിലെ വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് ദഹനശേഷി മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശം പുറത്താക്കാനും സഹായകമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Hot Topics

Related Articles