നിസ്സാരമെന്ന് കരുതരുതേ…അറിയാം പ്രീ ഡയബറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ പ്രമേഹത്തെ തടയാൻ സഹായിക്കും. പ്രീ ഡയബറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

Advertisements

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയെക്കാൾ കൂടുതലാണെങ്കിലാണ് പ്രീ-ഡയബറ്റിസ് എന്ന് പറയുന്നത്. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ പ്രമേഹത്തെ തടയാൻ സഹായിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രീ ഡയബറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ചർമ്മത്തിലെ ഇരുണ്ട പാടുകൾ

ചർമ്മത്തിലെ ഇരുണ്ട പാടുകൾ ചിലപ്പോള്‍ പ്രീ ഡയബറ്റിസിന്‍റെ ലക്ഷണമാകാം.

2. അമിത ദാഹം

അമിത ദാഹം അനുഭവപ്പെടുന്നത് പ്രീ-ഡയബറ്റിസിന്റെ ലക്ഷണമാണ്.

3. എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുക

ഇടയ്ക്കിടെ മൂത്രമൊഴിക്കുക. അമിതമായി മൂത്രമൊഴിക്കാൻ തോന്നുക പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ അതും മറ്റൊരു ലക്ഷണമാണ്.

4. എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പ്രീ-ഡയബറ്റിസിന്റെ ലക്ഷണമാണെന്ന് വിദ​ഗ്ധർ പറയുന്നു.

5. പതുക്കെ മുറിവ് ഉണങ്ങുക

മുറിവ് ഉണങ്ങാൻ വൈകുന്നതാണ് മറ്റൊരു ലക്ഷണം.

6. പെട്ടെന്ന് ഭാരം കുറയുക അല്ലെങ്കില്‍ കൂടുക

അപ്രതീക്ഷിതമായി ഭാരം കൂടുന്നതും കുറയുന്നതമാണ് പ്രീ-ഡയബറ്റിസിന്റെ ആദ്യത്തെ ലക്ഷണം.

7. എപ്പോഴും വിശപ്പ് അനുഭവപ്പെടുക

എപ്പോഴും വിശപ്പ് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. എത്ര കഴിച്ചിട്ടും വിശപ്പ് നിൽക്കുന്നില്ലെങ്കിൽ ഉടൻ തന്നെ പരിശോധന നടത്തുക.

8. കൈകൾക്കും കാലുകൾക്കും മരവിപ്പ്

കൈകൾക്കും കാലുകൾക്കും മരവിപ്പ് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. 

9. മങ്ങിയ കാഴ്ച

മങ്ങിയ കാഴ്ച പ്രീ-ഡയബറ്റിസിന്റെ ലക്ഷണമായി ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Hot Topics

Related Articles