തൊഴിലില്ലെന്ന വാദം വിശ്വസനീയമല്ല:വിവാഹ തര്‍ക്കങ്ങളില്‍ ഭാര്യമാര്‍ അവകാശവാദങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നു;ഇടക്കാല ജീവനാംശം ആവശ്യപ്പെട്ട സ്ത്രീയുടെ ഹർജി തള്ളി ഡല്‍ഹി കോടതി

ന്യൂഡല്‍ഹി:വിവാഹ തര്‍ക്കങ്ങളില്‍ ഭാര്യമാര്‍ അവകാശവാദങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നതും ഭര്‍ത്താക്കന്മാര്‍ വരുമാനം കുറച്ച്‌ കാണിക്കുന്നതുമെന്ന പ്രവണത കോടതി ശ്രദ്ധയില്‍പ്പെടുത്തി. ഇടക്കാല സാമ്പത്തിക സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു സ്ത്രീയുടെ ഹർജി തള്ളികൊണ്ടാണ് ഡല്‍ഹി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പൂജ യാദവ് ഈ നിരീക്ഷണം നടത്തിയത്.ഗാര്‍ഹിക പീഡനത്തില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം ഭര്‍ത്താവില്‍ നിന്ന് ഇടക്കാല ജീവനാംശം ആവശ്യപ്പെട്ട് ഹർജി സമര്‍പ്പിച്ച സ്ത്രീയുടെ അപേക്ഷ പരിഗണിക്കവെയാണ് കോടതി ഈ നിലപാട് സ്വീകരിച്ചത്.

Advertisements

“വിവാഹ തര്‍ക്കങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ സാധാരണയായി വരുമാനം കുറച്ച്‌ കാണിക്കുന്നതും ഭാര്യമാര്‍ അവകാശവാദങ്ങള്‍ അതിശയോക്തിയാക്കുന്നതുമായ പ്രവണതയുണ്ടെന്ന് നിരവധി വിധിന്യായങ്ങളില്‍ തന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്,” എന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.ഹർജിക്കാരി ഒരു നിയമ ബിരുദധാരിയാണെന്നും 2024 ഒക്ടോബര്‍ വരെ ഡല്‍ഹി വനിത കമ്മീഷനില്‍ ജോലി ചെയ്തിട്ടുണ്ടെന്നും കോടതി രേഖപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഇപ്പോള്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന തെളിവോ രേഖയോ ഹർജിക്കാരി സമര്‍പ്പിച്ചിട്ടില്ല. വിവാഹത്തില്‍നിന്ന് കുട്ടികളില്ല, ജോലിയിലേര്‍പ്പെടാന്‍ തടസമാകുന്ന ഉത്തരവാദിത്വവുമില്ല,” എന്നും കോടതി ചൂണ്ടിക്കാട്ടി.ഹർജിക്കാരി സഹോദരനൊപ്പം താമസിക്കുന്നതായും പ്രതിമാസം 30,000 രൂപ ചെലവിനും വാടകയ്ക്കുമായി ആവശ്യപ്പെട്ടതായും കോടതി രേഖപ്പെടുത്തി. എന്നാല്‍ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവൊന്നും ഹർജിക്കാരി സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

അതോടൊപ്പം 2024 മാര്‍ച്ചിന് ശേഷമുള്ള ബാങ്ക് അക്കൗണ്ടില്‍ നിരവധി ക്രെഡിറ്റ് എന്‍ട്രികള്‍ കാണപ്പെടുന്നു. അവയ്‌ക്ക് യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ തനിക്ക് ഇപ്പോള്‍ ഒരു വരുമാന സ്രോതസുമില്ലെന്ന വാദം വിശ്വസനീയമല്ല.”കോടതി കൂട്ടിച്ചേര്‍ത്തു . “ഹർജിക്കാരിയുടെ യോഗ്യതകളും പ്രവൃത്തി പരിചയവും കണക്കിലെടുക്കുമ്പോള്‍, അവര്‍ തൊഴിലില്ലാത്തവരാണെന്ന് വിശ്വസിക്കാനാകില്ല. അതിനാല്‍, നിലവില്‍ സ്വയം നിലനില്‍ക്കാന്‍ കഴിയുമെന്നതാണ് കോടതിയുടെ നിലപാട്.”

Hot Topics

Related Articles