തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക്മസ്തിഷ്കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണ് മരിച്ചത്. ഇവർ 17 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് രോഗം സ്‌ഥിരീകരിച്ചത്.തുടർച്ചയായി രണ്ടാം ദിവസമാണ് തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്കജ്വരം മൂലം മരണം സംഭവിക്കുന്നത്. ഇന്നലെ ചിറയിൻകീഴ് സ്വദേശി വസന്ത മരിച്ചിരുന്നു. സംസ്‌ഥാനത്ത് ഈ മാസം 62 പേർക്ക് രോഗം ബാധിക്കുകയും 11 പേർ മരിക്കുകയും ചെയ്തു. ഈ വർഷം 32 പേരാണ് മരിച്ചത്. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആശങ്കയാവുകയാണ്.
Advertisements


