ഫോട്ടോ: കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ജില്ലാ സമ്മേളനം ഡി.സി.സി.പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട : നരേന്ദ്രമോദിയുടെ ഫോട്ടോ കലാലയങ്ങളിൽസ്ഥാപിക്കുവാൻ വേണ്ടിയാണ് ഈ പി.എം ശ്രീപദ്ധതി എന്ന് ഡി.സി.സി .പ്രസിഡണ്ട് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
കലലായങ്ങളിലെകുരുന്ന മനസ്സുകളിൽ കാവ്യവൽക്കരണം നടത്തുന്നതിനായിട്ടാണ്ഈപദ്ധതി എന്ന്ഡിസിസി പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ട ഡി.സി.സി.ആഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു. അദ്ദേഹം..
തുടർന്ന് ഗാന്ധി ദർശൻ വേദി ഡി.സി.സി.യുടെ മിനി ഹാളിലേക്ക് നൽകുന്ന കസേരകളുടെ സമർപ്പണം നടന്നു.
കേരളാ പ്രദേശ്
ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.
ഗാന്ധി ദർശൻ വേദി ആരംഭിക്കുന്ന ഓൺലൈൻ മാഗസിൻ പ്രകാശദർശൻ മാസികയുടെ കോപ്പി ഡി. സി.സി.പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ മാലേത്ത് സരളാദേവി എക്സ് എം.എൽ.എ.യ്ക്ക് നൽകി പ്രകാശനം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാന്ധി ദർശൻവേദി കോന്നി നിയോജക മണ്ഡലം ചെയർമാൻ ആയിരിക്കെ അപകടത്തിൽ അന്തരിച്ച പ്രകാശ് പേരങ്ങാട്ടിലിൻ്റെ ഓർമ്മ നിലനിർത്തിക്കൊണ്ടാണ് മാസികയ്ക്ക് പ്രകാശദർശൻ എന്ന് പേരിട്ടിരിയ്ക്കുന്നത്.
തുടർന്ന് സംഘടനാ റിപ്പോർട്ടിംഗും,ഗാന്ധി ചിത്രത്തിൻ്റെ അനാച്ഛാദനവും സംസ്ഥാന സെക്രട്ടറി പനങ്ങോട്ടുകോണം വിജയൻ നിർവഹിച്ചു.അതോടെ ഗാന്ധിജിയുടെ ചിത്രം സ്ഥിരമായി ഡി.സി.സി.യുടെ ചുവരിൽ സ്ഥാനം പിടിക്കും.
ബാക്ക് റ്റു ഡമോക്രസി (ജനാധിപത്യം വീണ്ടെടുക്കൽ)എന്ന വിഷയത്തിൽ കെ. പി.ജി.ഡി.റാന്നി നിയോജക മണ്ഡലം ചെയർമാനും,എഴുത്തുകാരനും,പ്രകാശ ദർശൻ മാസികയുടെ എഡിറ്ററുമായ പ്രദീപ് കുളങ്ങര ക്ലാസ്സ് എടുത്തു.
ഗാന്ധി ദർശൻ വേദി സംസ്ഥാന
ഗവേണിംഗ് ബോഡി മെമ്പർ ഡോ: ഡി.ഗോപീമോഹൻ,സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ്,ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ,സംസ്ഥാന സമിതി അംഗം ഏബൽ മാത്യു,കസ്തൂർബ്ബ ദർശൻ വേദി സംസ്ഥാന സമിതി അംഗം എലിസബത്ത് അബു,മുൻ കൺവീനർ സജീ ദേവി,നിയോജക മണ്ഡലം ചെയർമാൻമാരായ എം. ആർ.ജയപ്രസാദ്,പി.ടി.രാജു ,എം.ടി.ശാമുവേൽ,വർഗീസ് പൂവൻപാറ,കലാധരൻ പിള്ള,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ,കെ. പി.ജി.ഡി.ജില്ലാ വൈസ് ചെയർമാൻമാരായ അബ്ദുൾ കലാം ആസാദ്,അഡ്വ.ഷൈനി ജോർജ്ജ്,സെക്രട്ടറി ജോസ് പനച്ചയ്ക്കൽ,അഡ്വ.അനൂപ് മോഹൻ,ട്രഷറർ സോമൻ ജോർജ്ജ്,കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെറിൻ എം.തോമസ്,ട്രഷറർ ഓമനാ സത്യൻ,ജില്ലാ സെക്രട്ടറി ഉഷാ തോമസ്,കസ്തൂർബ്ബ ദർശൻ വേദി നിയോജക മണ്ഡലം ജനറൽ കൺവീനർ മേഴ്സി ശാമുവേൽ,ചെയർമാൻ സജിനി മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജവാഹർ ബാല മഞ്ചിൻ്റെ ജില്ലാ ചെയർമാൻ ആയി ചുമതല ഏറ്റെടുത്ത കെ. ജി.റെജി ഈ സമ്മേളനത്തിൽ വെച്ച് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു.കുറെ മാസങ്ങളായി രണ്ട് ചുമതലകളും നിർവഹിച്ച് വരികയായിരുന്നു.


