കോട്ടയം നാഗമ്പടം പനയക്കഴിപ്പ് റോഡിൽ മാടക്കടയിൽ കയറി കട ഉടമയായ വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ മാല കവർന്നു; ആക്രമണം നടത്തിയത് ഇതര സംസ്ഥാന തൊഴിലാളി; അന്വേഷണം ആരംഭിച്ച് വെസ്റ്റ് പൊലീസ്

കോട്ടയം: നാഗമ്പടം പനയക്കഴിപ്പ് റോഡിലെ മാടക്കടയിൽ അതിക്രമിച്ച് കയറിയ ഇതര സംസ്ഥാന തൊഴിലാളി വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി മാല കവർന്നു. നാഗമ്പടം പനയക്കഴുപ്പ് വില്ലൂത്തറ വീട്ടിൽ രത്‌നമ്മയെ (63) ആക്രമിച്ചാണ് പ്രതി മാല കവർന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതിയ്ക്കായി കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisements

ഇന്ന് നവംബർ മൂന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. നാഗമ്പടം പനയക്കഴുപ്പ് ഭാഗത്ത് മാടക്കട നടത്തുകയാണ് രത്‌നമ്മ. ഉച്ചയ്ക്ക് ഇവരുടെ കടയിലെത്തിയ ഇതര സംസ്ഥാന തൊഴിലാളി പ്രകോപനമൊന്നുമില്ലാതെ ഇവരെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ഇവരുടെ കഴുത്തിൽക്കിടന്ന മാലയുമായി പ്രതി രക്ഷപെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആക്രമണത്തിൽ പരിക്കേറ്റ് കടയിൽ വീണ് കിടന്ന ഇവരെ നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് പരിക്കേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. പ്രതിയ്ക്കായി കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles