പത്ത് മില്ലി ലിറ്റർ മദ്യം സൂക്ഷിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം;ഇത് ബനാന റിപ്പബ്ലിക്കല്ല;കോടതിയുടെ രൂക്ഷ വിമർശനം പോലീസിന് തിരിച്ചടിയായി

മഞ്ചേരി: വെറും 10 മില്ലി ലിറ്റർ മദ്യം കൈവശം വെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടി കോടതി രൂക്ഷമായി വിമർശിച്ചു. വളാഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെയാണ് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശക്തമായ വിമർശനമുയർത്തിയത്.തിരൂർ പൈങ്കണ്ണൂർ സ്വദേശി ധനേഷ് (32) ആണ് ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ 25നാണ് ഇയാളെ വളാഞ്ചേരി പൊലീസ് പിടികൂടിയത്. 10 മില്ലി ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വെച്ചതിന് യുവാവിന് ഒരാഴ്ച ജയിലിൽ കഴിയേണ്ടി വന്നു.

Advertisements

‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു അറസ്റ്റ് നടക്കാൻ പാടില്ലായിരുന്നു,ഇങ്ങനെ സംഭവിക്കുന്നത് ബനാന റിപ്പബ്ലിക്കിലായിരിക്കും,’ എന്നായിരുന്നു കോടതിയുടെ കടുത്ത പരാമർശം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അബ്കാരി നിയമപ്രകാരം ഒരാൾക്ക് ഉപഭോഗത്തിനായി മൂന്ന് ലിറ്റർ വരെ മദ്യം കൈവശം വയ്ക്കാൻ സാധിക്കും. ഇത്രയധികം നിയമപരമായ സാവകാശം ഉണ്ടായിരിക്കെ വെറും 10 മില്ലി ലിറ്റർ മദ്യം സൂക്ഷിച്ചതിന് യുവാവിനെ അബ്കാരി കേസിൽ കുടുക്കിയതെന്തെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടി സംശയാസ്പദമാണെന്നും കോടതി നിരീക്ഷിച്ചു.

Hot Topics

Related Articles