ചെന്നൈ: തമിഴ്നാട് 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും ടിവികെ (തമിഴഗാ വിജയ് കമ്മ്യൂണിറ്റി) പാർട്ടി അധ്യക്ഷനുമായ വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു ടി വി കെ. മഹാബലിപുരത്ത് നടന്ന ടിവികെ ജനറൽ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം. തിരഞ്ഞെടുപ്പിൽ സഖ്യമില്ലെന്നും ടിവികെയും ഡിഎംകെയും നേർക്കുനേർ ഏറ്റുമുട്ടുമെന്നും വിജയ് പ്രഖ്യാപിച്ചു.എഐഎഡിഎംകെയുമായി സഖ്യം ആഗ്രഹിച്ചിരുന്ന ശ്രമങ്ങൾക്കും ഇതോടെ അറുതി വീണു.
കരൂരിൽ ദുരന്തത്തിൽ മരിച്ചവർക്കുള്ള അനുശോചന പ്രസംഗത്തിലാണ് വിജയ് രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്.തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പാർട്ടിയെ മോശമായി ചിത്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി വിജയ് പറഞ്ഞു. “സത്യത്തിന്റെയും നിയമത്തിന്റെയും ഭാഗത്ത് നിൽക്കുന്നവർക്ക് ഭയപ്പെടേണ്ടതില്ല. എല്ലാം അതിജീവിക്കും,” വിജയ് കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തെ വിജയ് ശക്തമായി അപലപിച്ചു. “തമിഴ്നാട്ടിൽ ക്രമസമാധാനം തകർന്നിരിക്കുകയാണ്. കുട്ടികൾക്കും സ്ത്രീകൾക്കും എവിടെയാണ് സുരക്ഷ? മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ എപ്പോഴാണ് ഉറക്കത്തിൽ നിന്ന് ഉണരുന്നത്?” വിജയ് ചോദിച്ചു.കരൂർ ദുരന്തത്തിന് ശേഷം വിജയ് ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുക്കുന്നിടമായിരുന്നു മഹാബലിപുരം യോഗം.


