വേടന് അവാർഡ് നൽകിയെന്ന മന്ത്രിയുടെ പരാമർശം വിവാദമായി;ചലച്ചിത്ര അവാർഡിൽ മന്ത്രിയുടെ വാക്കുകൾ അപമാനകരം; സജി ചെറിയാന്റെ പ്രതികരണത്തിനെതിരെ വേടൻ

കൊച്ചി :ചലച്ചിത്ര അവാർഡിനെ തുടർന്ന് മന്ത്രി സജി ചെറിയാന്റെ പ്രതികരണം അപമാനിക്കുന്നതിന് തുല്യമാണെന്ന് ഗായകൻ വേടൻ. അവാർഡിനെതിരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ, “വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല” എന്നാണ് വേടൻ വ്യക്തമാക്കിയത്.അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശമാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. “വേടന് പോലും അവാർഡ് നൽകിയല്ലോ” എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഈ പ്രസ്താവനയ്‌ക്കെതിരെ വേടൻ പ്രതികരിച്ചത് അപമാനകരമാണെന്നും അതിനാൽ താൻ നിരാശനാണെന്നും വ്യക്തമാക്കി.വിവാദം ശക്തമായതിനെ തുടർന്ന് മന്ത്രി സജി ചെറിയാൻ പിന്നീട് വിശദീകരണവുമായി രംഗത്തെത്തി. ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് ലഭിച്ചതിനാലാണ് അങ്ങനെ പറഞ്ഞതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വാക്ക് വളച്ചൊടിക്കരുതെന്നും താൻ വേടനെ ആദരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.വിവാദ പ്രസ്താവന കോഴിക്കോട് ന്യൂ സെൻട്രൽ മാർക്കറ്റ് ശിലാസ്ഥാപന ചടങ്ങിലായിരുന്നു.

Advertisements

Hot Topics

Related Articles