കുട്ടികളുടെ ലൈബ്രറി ജില്ലാതല ശിശുദിനാഘോഷ കലാമത്സരങ്ങള്‍ ആരംഭിച്ചു

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ നാല് ദിവസം നീളുന്ന ജില്ലാതല ശിശുദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. പരിപാടി പ്രശസ്ത സംവിധായകനും മാക്ട് ചെയർമാനുമായ ജോഷി മാത്യൂ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷനായി. എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി ഇൻ ചാർജ് കെ.സി. വിജയകുമാർ, വൈസ് പ്രസിഡന്റ് അഡ്വ. വി.ബി. ബിനു എന്നിവർ പ്രസംഗിച്ചു.

Advertisements

നാല് വേദികളിലായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ജില്ലയിലുടനീളം നിന്നുള്ള ആയിരത്തിലധികം കുട്ടികൾ പങ്കെടുത്തു.നവംബർ 14-ന് ശിശുദിനത്തോടനുബന്ധിച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ സമ്മാനദാനം നിർവഹിക്കും. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിക്കും.എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി ഇൻ ചാർജ് കെ.സി. വിജയകുമാർ, വൈസ് പ്രസിഡന്റ് അഡ്വ. വി.ബി. ബിനു, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. എം.പി. ജോർജ്, ലതികാ സുഭാഷ്, റബേക്കാ ബേബി ഐപ്പ് എന്നിവർ പ്രസംഗിക്കും.

Hot Topics

Related Articles