റാന്നി: രാജ്യങ്ങൾ തമ്മിലും മതങ്ങൾ തമ്മിലും സഭകൾ തമ്മിലും പരസ്പരം സ്നേഹവും പങ്കുവെക്കലും നിലനിർത്തുമ്പോഴാണ് ലോകത്തിന് ആകെ സമാധാനം കൈവരുന്നത് ആൻ്റോ ആൻ്റണി എം പി പ്രസ്താവിച്ചു.
വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെയും റാന്നിയിലെ പൗരപ്രമുഖരുടെയും ആഭിമുഖ്യത്തിൽ റാന്നി വൈ എം സി ഹാളിൽ ലോകസമാധാനം എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആൻ്റൊ ആൻറണി.





പാസ്റ്റർ തോമസ് കുട്ടി പുന്നൂസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം റാന്നി എംഎൽഎ അഡ്വ.പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു .വെരി. റവ. ഫാ: റോയി മാത്യു മുളമൂട്ടിൽ കോർ-എപ്പീസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി.പ്രഫ.കെ.കെ ജോസഫ് ക്രിസ്തുവിലൂടെയുള്ള രക്ഷ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിഷപ്പ് ഡോ :ബാബു ജോർജ്, റിങ്കു ചെറിയാൻ ,അഡ്വ: കെ ജയവർമ്മ ,എബ്രഹാം മാത്യു പനച്ചുമൂട്ടിൽ, വിക്ടർ ടി തോമസ്, തോമസ്കുട്ടി കണ്ണന്താനം ,തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, സമദ് മേപ്പുറത്ത് ,ഷാജി തേക്കാട്ടിൽ, ഗ്ലാഡ്സൺ ജേക്കബ്, വർഗീസ് മത്തായി നാക്കോലിക്കൽ, കെ ഈ ഈശോ, ബിഷപ്പ് മോബിൻ മാത്യൂ, ബിഷപ്പ് മാത്യു ഫിലിപ്പ്, റവ: ബിജു സി വെള്ളവമ്പാടൻ, ഫ: മാത്തുക്കുട്ടി, പാസ്റ്റർമ്മാരായ ജിനു കെ വർഗ്ഗീസ്, പ്രിൻസ് പുനലൂർ, ജോസഫ് മേപ്പുറത്ത്, ജിജോ വർഗീസ്, മേഴിസി പാണ്ടിയേത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.


