ന്യൂസ് ഡെസ്ക്: മൃഗങ്ങളെ കുടുംബാംഗത്തെ പോലെ തന്നെയാണ് നമ്മള്‍ കാണുന്നത്. അവയ്ക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ എന്തും വാങ്ങികൊടുക്കുകയും ചെയ്യാറുണ്ട്.എന്നാല്‍ എല്ലാത്തരം ഭക്ഷണ സാധനങ്ങളും വളർത്തുമൃഗങ്ങള്‍ക്ക് കഴിക്കാൻ പറ്റുന്നതല്ല. ഇവ നായ്ക്കള്‍ക്ക് കൊടുക്കാൻ പാടില്ല.കുക്കീസ് കാഴ്ച്ചയില്‍ ദോഷമാണെന്ന് തോന്നിക്കില്ലെങ്കിലും ഇതില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍ നായ്ക്കളുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നവയാണ്. അതിനാല്‍ തന്നെ നായ്ക്കള്‍ക്ക് കുക്കീസ് കൊടുക്കുന്നത് ഒഴിവാക്കാം.ചിപ്സില്‍ സോഡിയം കൂടുതലാണ്. ഇത് നായ്ക്കളുടെ ആരോഗ്യത്തിന് നല്ലതല്ല. ചിപ്സ് കഴിക്കുന്നത് നായ്ക്കളില്‍ വയറിളക്കം, ഛർദി എന്നിവ ഉണ്ടാവാൻ കാരണമാകുന്നു.
ഐസ്ക്രീം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. മനുഷ്യർക്ക് കഴിക്കാൻ സാധിക്കുമെങ്കിലും നായ്ക്കള്‍ക്ക് ഇത് കൊടുക്കാൻ പാടില്ല. കാരണം ഇതില്‍ ലാക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രശ്നങ്ങള്‍ക്കും, ഛർദി, വയറിളക്കം എന്നിവയ്ക്കും കാരണമാകുന്നു.ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍ നായ്ക്കള്‍ക്ക് ഇത് കൊടുക്കുന്നത് ഒഴിവാക്കണം. കാരണം ചോക്ലേറ്റില്‍ തിയോബ്രോമൈൻ അടങ്ങിയിട്ടുണ്ട്. ഇത് നായയുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.നായ്ക്കള്‍ക്ക് പാല്‍ കൊടുക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും മുതിർന്ന നായ്ക്കള്‍ക്ക് ഇത് കൊടുക്കരുത്. പാലില്‍ ലാക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് നായ്ക്കളുടെ ആരോഗ്യത്തിന് നല്ലതല്ല.


