ഫോട്ടോ : മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഇരുപതാമത് ചരമവാർഷികത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ ആർ നാരായണൻ അനുസ്മരണ സമ്മേളനം കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യുന്നു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ഫാ പോൾസൺ കൊച്ചുകണിയാംപറമ്പിൽ, സിജിത അനിൽ, അഡ്വ സന്തോഷ് മണർകാട്, ജോർജ് പുളിങ്കാട് എന്നിവർ സമീപം
പാലാ: ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു മുൻ രാഷ്ട്രപതി കെ ആർ നാരായണനെന്ന് കെ ഫ്രാൻസിസ് ജോർജ് എം പി അനുസ്മരിച്ചു. മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഇരുപതാമത് ചരമവാർഷികത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച കെ ആർ നാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി എന്ന നിലയിലുള്ള തന്റെ വിവേചനാധികാരം ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി അദ്ദേഹം വിനിയോഗിച്ചു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി പൊതുതിരഞ്ഞെടുപ്പുകളിൽ വോട്ടവകാശം വിനിയോഗിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി കെ ആർ നാരായണനാണെന്നും ഫ്രാൻസീസ് ജോർജ് ചൂണ്ടിക്കാട്ടി. തലമുറകളെ പ്രചോദിപ്പിക്കുവാൻ കെ ആർ നാരായണൻ്റെ ജീവിതയാത്രയ്ക്കാവും. കെ ആർ നാരായണൻ്റെ അതിജീവനം ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ പ്രയാസകരമാണെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ചാവറ പബ്ളിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ പോൾസൺ കൊച്ചുകണിയാംപറമ്പിൽ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം സിജിത അനിൽ , അഡ്വ ന്തോഷ് മണർകാട്, ജോർജ് പുളിങ്കാട്, അനൂപ് ചെറിയാൻ, ലിയ മരിയ ജോസ് എന്നിവർ പ്രസംഗിച്ചു.


