ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും; വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല; വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻ കുട്ടി

ഇടുക്കി: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം . ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില വാൾവുകളിൽ ഗുരുതര പോർച്ച yuശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി. വൈദ്യുതി നിർമ്മാണം പൂർണമായും നിർത്തിയായിരിക്കും അറ്റകുറ്റപ്പണി. കൂടാതെ വിൽപ്പന നടത്തിയ 400 മെഗാവാട്ട് അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ച് വാങ്ങുമെന്നും 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ കൂടെ വാങ്ങി പ്രതിസന്ധി പരിഹരിക്കും, വൈദ്യുതി നിരക്ക് വർധനയുണ്ടാവില്ല. ലോഡ് ഷെഡിംഗ് നടപ്പാക്കക്കേണ്ടി വരില്ല എന്നും മന്ത്രി പറഞ്ഞു.

Advertisements

ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസത്തേക്കാണ് അടച്ചിടുന്നത്. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താത്ക്കാലികമായി പ്രവർത്തനം നിർത്തുന്നത്. ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക. നവംബർ 11മുതൽ ഡിസംബർ പത്തുവരെയുളള നീണ്ട കാലയളവിലാണ് പവർഹൗസ് താത്ക്കാലികമായി അടച്ചിടുന്നത്. ആകേയുളളത് ആറ് ജനറേറ്ററാണ്. മൂന്ന് ജനറേറ്ററുകൾക്കാണ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടത്. അടയ്ക്കുന്നതോടെ, ഭാഗീകമായെങ്കിലും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്‍റെ സാധ്യത കെഎസ്ഇബി പരിശോധിക്കുന്നുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എങ്കിലും പ്രതിദിന ഉത്പാദനമായ 780 മെഗാവാട്ടെന്നത് 390 മെഗാവാട്ടിലേക്ക് ചുരുങ്ങും. രണ്ട് ജനറേറ്ററുകളിലേക്ക് വെളളമെത്തിക്കുന്ന പ്രധാന ഇൻലെറ്റ് വാൾവിന്‍റെ സീലുകൾ തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റലാണ് പ്രധാനം. ഇവയ്ക്കൊപ്പമാണ് നാലാമത്തെ ജനറേറ്ററെന്നതിനാൽ അതിന്‍റെ പ്രവർത്തനവും നിർത്തും.

സാധാരണ ജൂലൈമുതൽ ഡിസംബർ വരെയുളള മഴകുറവുളള സമയത്ത് ഓരോ ജനറേറ്ററുകൾക്ക് അറ്റകുറ്റപ്പണി നടത്തുകയാണ് രീതി. എന്നാൽ ഇക്കുറി കനത്ത മഴകിട്ടി. വൈദ്യുതോത്പാദനവും കൂടി. ഇതോടെയാണ് പരിഹാരം വൈകിയതും മൂന്നും ഒരുമിച്ച് പ്രവർത്തനം നിർത്തേണ്ടി വരുന്നതും. 

ഉത്പാദനം കൂടിയ മാസങ്ങളിൽ പഞ്ചാബ്, ദില്ലി, തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ബാർട്ടർ സംവിധാനത്തിൽ വൈദ്യുതി നൽകിയിരുന്നു. ഇത് അഞ്ച് ശതമാനം അധിക വൈദ്യുതിയോടെ അടച്ചിടൽ കാലയളവിൽ തിരികെ കിട്ടുമെന്നതിനാൽ വൈദ്യുതി ക്ഷാമത്തിന് സാധ്യതയില്ല. എന്നാൽ മലങ്കര ജലാശയത്തിലേക്ക് വെളളമെത്തില്ലെന്ന കാരണത്താൽ നിരവധി കുടിവെളള പദ്ധതികൾ പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്. എന്നാൽ വലിയ രീതിയിൽ ജലനിരപ്പ് താഴാൻ സാധ്യതയില്ലെന്നും കുടിവെളളക്ഷാമം ഉണ്ടാകില്ലെന്നുമാണ് വിലയിരുത്തൽ. നിലവിൽ ഇടവിട്ട മഴ കിട്ടുന്നത് അനുകൂല ഘടകമെന്നും അധികൃതർ പറയുന്നു.

Hot Topics

Related Articles