ഭീരുക്കളുടെ ആക്രമണം; രാജ്യം മുഴുവൻ ദുഃഖത്തിലാഴ്ത്തിയ ചെങ്കോട്ട സ്ഫോടനത്തിലെ ഉത്തരവാദികളെയെല്ലാം അടിവേരോടെ കണ്ടെത്തുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി :ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂത്രധാരൻമാർ ആരായാലും അടിവേര് വരെ അന്വേഷിച്ച് നീതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂട്ടാനിലെ തിംഫുവിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.“വിങ്ങുന്ന ഹൃദയത്തോടെയാണ് താനുള്ളത്. ഡൽഹിയിലെ സ്ഫോടനം ഓരോ ഭാരതീയനെയും ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ഉറ്റവരെ നഷ്ടമായവരുടെ വേദന ഞാൻ അനുഭവിക്കുന്നു. രാജ്യം മുഴുവൻ അവർക്കൊപ്പമാണ്,” – മോദി പറഞ്ഞു.

Advertisements

ഇന്നലെ വൈകിട്ട് ആറരയോടെയാണ് രാജ്യത്തെ നടുക്കിയ സ്ഫോടനം ഡൽഹിയിലെ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം ഉണ്ടായത്. ആദ്യം 9 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നതിൽ, ഇന്ന് ചികിൽസയിലായിരുന്ന മൂന്നു പേരും മരിച്ചതോടെ മരണം 12 ആയി. ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.അന്വേഷണ സംഘം സ്ഫോടനത്തിന്റെ സൂത്രധാരൻമാരിലേക്ക് നയിക്കുന്ന നിർണായക തെളിവുകൾ കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുൽവാമയിലെ ഒരു വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഡോക്ടർ ഉമർ മുഹമ്മദിൻ്റെ ലാപ്‌ടോപ്പും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്.ഡൽഹി സ്ഫോടനം ഭീരുക്കളുടെ പ്രവർത്തിയാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പ്രതികരിച്ചു. “ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരും അഭിഭാഷകരും പങ്കുചേരുന്നു,” – അദ്ദേഹം പറഞ്ഞു.

ഫരീദാബാദിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി; ടെലഗ്രാമിൽ മറയാക്കി ഉമർ

ജയ്ഷെ മുഹമ്മദിൻ്റെ അനുബന്ധ സംഘടനയിൽ പ്രവർത്തിച്ചിരുന്നയാളാണെന്ന് ഡോക്ടർ ഉമർ മുഹമ്മദിനെക്കുറിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിന്റെ പ്രവർത്തനങ്ങൾ ടെലഗ്രാം ആപ്പ് വഴിയാണ് ഏകോപിപ്പിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരവുമായി സംഘാംഗങ്ങളെ പിടികൂടിയതിനെത്തുടർന്ന് ഉമർ ചാവേറുകയായിരുന്നു. 1989 ഫെബ്രുവരി 24ന് പുൽവാമയിൽ ജനിച്ച ഉമർ, ഫരീദാബാദിലെ അൽ ഫലാ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി. ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് എം.ഡി നേടി, പിന്നീട് അനന്തനാഗ് മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റായി ജോലി ചെയ്തു.

തുടർന്ന് ഫരീദാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചു.ജമ്മു പൊലീസ് പിടികൂടിയ ആദിൽ അഹമ്മദ് റാഥേറിയുടേയും മുസമ്മിൽ ഷക്കീലിന്റേയും അടുത്ത സുഹൃത്തായിരുന്ന ഉമർ, ഇവരുടെ അറസ്റ്റ് അറിയുന്നയുടൻ 120 കിലോഗ്രാം സ്ഫോടകവസ്തു നിറച്ച കാറുമായി ഡൽഹിയിലേക്ക് എത്തിയതായും അവിടെ സ്ഫോടനം നടത്തിയതായും അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Hot Topics

Related Articles