ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴു പേർക്ക് ദാരുണന്ത്യം; അഞ്ചു പേരുടെ നില ഗുരുതരം; 20 പേർക്ക് പരിക്ക്
Advertisements
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിലുണ്ടായ 1 Tവൻ സ്ഫോടനത്തിൽ 7 മരണം. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീൽദാർ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു.


