റോഡപകടങ്ങളിൽ മരിച്ചവരുടെ ഓർമ്മ ദിനം ആചരിച്ചു; പാലക്കാട് ആർ.ടി ഓഫിസും എൻഫോഴ്‌സ്‌മെന്റ് ആർടിഓയും ചേർന്ന് അനുസ്മരണ യോഗം ചേർന്നു

പാലക്കാട്: റോഡപകടങ്ങളിൽ മരിച്ചവരുടെ ഓർമ്മദിനാചരണം പാലക്കാട് ആർ.ടി ഓഫിസും എൻഫോഴ്‌സ്‌മെന്റ് ആർടിഓയും ചേർന്ന് നടത്തി. വാളയാർ ടോൾഗേറ്റിന് സമീപമാണ് യോഗം ചേർന്നത്. പാലക്കാട് ദേശീയ പാതയിൽ വാഹനാപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ച് അപകടത്തിൽ മരിച്ചയാളെയും, ദേശീയ പാതയിൽ അപകടത്തിൽ മരിച്ച കാൽനടയാത്രക്കാരനെയും യോഗത്തിൽ അനുസ്മരിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും, സ്‌കോളർഷിപ്പ് തുകയും കൈമാറി. പാലക്കാട് ആർ.ടി.ഒ ഓഫിസിലെ എം.വി.ഐ ആശാകുമാർ, എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം.വിഐ രാജൻ, എ.എം.വി.ഐമാരായ സജീവ്, അനിൽകുമാർ, വൈശാഖ്, വാളയാർ വടക്കാഞ്ചേരി എൻ.എച്ച് പ്രതിനിധികളായ മുരളി , ശ്രീജിത്ത് , ബേബി രാജ് , ഡ്രൈവിംങ് സ്‌കൂൾ അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് വിഘ്‌നേഷ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles