ലോകം ഞെട്ടിച്ചു സോതബീസിലെ ലേലം:ട്രംപിന്റെ പേരിൽ വിവാദമായ മൗറിസിയോ കാറ്റെലന്റെ അമേരിക്ക ടോയ്ലറ്റ് പുതിയ ഉടമയിലേക്ക്;18 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച ടോയ്ലറ്റ് നൂറുകോടിക്ക് മുകളിൽ വിറ്റൊഴിഞ്ഞു

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് വാഗ്ദാനം ചെയ്ത സ്വർണ ടോയ്ലറ്റ് ഒടുവിൽ കോടികൾ മുടക്കുന്ന മറ്റൊരാളുടെ സ്വന്തമായി. പ്രശസ്ത ലേൽ സ്ഥാപനമായ സോതബീസിൽ നടന്ന ലേലത്തിലാണ് 18 കാരറ്റ് സ്വർണത്തിൽ പൂർണമായും നിർമ്മിച്ച ഈ അമൂല്യ കലാസൃഷ്ടി 12.1 മില്യൺ ഡോളർ (ഏകദേശം 100 കോടി രൂപയ്ക്ക് മുകളിൽ) വിലയ്ക്ക് വിറ്റുപോയത്.ഇറ്റാലിയൻ കലാകാരൻ മൗറിസിയോ കാറ്റെലൻ രൂപകൽപ്പന ചെയ്ത, (‘AMERICA’ )അമേരിക്ക എന്ന പേരിലുള്ള ഈ ഫുള്ളി ഫങ്ഷണൽ സ്വർണ ടോയ്ലറ്റ് 220 പൗണ്ട് (ഏകദേശം 100 കിലോ) ഭാരവുമുള്ളതാണ്.

Advertisements

2016-ൽ അമേരിക്കൻ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ പരിഹസിക്കുന്ന തരത്തിലാണ് ഈ സൃഷ്ടി രൂപപ്പെട്ടത്.തുടർന്ന് ന്യൂയോർക്കിലെ ഗഗൻഹൈം മ്യൂസിയത്തിൽ പ്രദർശനത്തിനെത്തിയ ഈ ടോയ്ലറ്റ് ഏകദേശം ഒരു ലക്ഷംത്തോളം ആളുകൾ കാണാനെത്തിയിരുന്നു. ആദ്യ ദിവസങ്ങളിൽ സന്ദർശകർക്ക് ഇത് ഉപയോഗിക്കാൻ പോലും അനുവദിച്ചിരുന്നു. ടോയ്ലറ്റിന് പ്രത്യേക കാവൽക്കാരെയും ഓരോ 15 മിനിറ്റിലും ശുചീകരണ സംഘത്തെയും മ്യൂസിയം നിയോഗിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്രംപിനും സ്വർണ ടോയ്ലറ്റിനും ഇടയിലെ വിവാദം

2017-ലാണ് ഈ ടോയ്ലറ്റ് ട്രംപിന്റെ പേരുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വാർത്തയായത്. വൈറ്റ് ഹൗസിലെൊരു പ്രൈവറ്റ് റൂമിൽ വിൻസെന്റ് വാൻ ഗോഗിന്റെ (Landscape with Snow )എന്ന ചിത്രത്തെക്കുറിച്ച് ട്രംപ് ആവശ്യപ്പെട്ടപ്പോൾ, “ചിത്രം നൽകാനാവില്ല പകരം ഞങ്ങളുടെ സ്വർണ ടോയ്ലറ്റ് വേണമെങ്കില്‍ നൽകി തരാം” എന്നായിരുന്നു ഗഗൻഹൈം മ്യൂസിയത്തിന്റെ പരിഹാസപൂർണ്ണ മറുപടി. സംഭവം ലോകമാധ്യമങ്ങളിൽ വലിയ ചർച്ചയായി.

വമ്പന്മാർ പങ്കെടുത്ത ലേലം

10 മില്യൺ ഡോളറിലാണ് ലേലം ആരംഭിച്ചത്. സ്വർണത്തിന്റെ ആഗോളവിലയാണ് വിലനിർണ്ണയത്തെ നിർണയിച്ചത്. ശക്തമായ കലാവിപണിയിലെ മാന്ദ്യത്തിനിടയിലും ഈ വിൽപ്പന ശ്രദ്ധേയമാണെന്ന് സോതബീസ് അറിയിച്ചു.അതേസമയം, ഈ സൃഷ്ടി ഒട്ടും ആഡംബരത്തിന്റെ മഹത്വത്തെ ആഘോഷിക്കുന്നതല്ലെന്ന് ശിൽപി കാറ്റെലൻ വ്യക്തമാക്കുന്നു.“നിങ്ങൾ 200 ഡോളറിന്റെ ലഞ്ച് കഴിച്ചാലും 2 ഡോളറിന്റെ ഹോട്ട്‌ഡോഗ് കഴിച്ചാലും, ടോയ്ലറ്റിൽ പോകുന്ന ഫലം ഒരുപോലെയാണ്” — എന്നാണ് അദ്ദേഹം പറയുന്നത്.കലയും കച്ചവട മൂല്യവും തമ്മിലുള്ള ഇരട്ട വിരുദ്ധതയെ സൂചിപ്പിക്കുന്ന ഒരു സൂക്ഷ്മ വിമർശനമായാണ് സോതബീസ് ഈ ശിൽപത്തെ വിശേഷിപ്പിക്കുന്നത്.

Hot Topics

Related Articles