ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്പെടാൻ സാധ്യത;കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

ന്യൂസ് ഡെസ്ക്: ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസങ്ങളിൽ ശ്രീലങ്കൻ തീരത്തിന് സമീപം രൂപം കൊണ്ട ചക്രവാതച്ചുഴി ഇപ്പോൾ കന്യാകുമാരിക്ക് സമീപമുള്ള കടൽമേഖലയിൽ ന്യൂനമർദമായി മാറി. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ഈ കാലാവസ്ഥാ സിസ്‌റ്റം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ അതിശക്തമായ മഴ പെയ്തിരുന്നു.

Advertisements

സിസ്‌റ്റം അടുത്ത ദിവസങ്ങളിൽ അറബിക്കടലിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണങ്ങളിൽ നിന്നുള്ള സൂചന. തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം മറ്റൊരു ന്യൂനമർദവും രൂപപ്പെടാനാണ് സാധ്യത. വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് വടക്കൻ കേരളത്തിലാണ് മഴ ശക്തിയാർജ്ജിക്കുമെന്നാണ് പ്രവചനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ, ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ നവംബർ 22ന് മറ്റൊരു ന്യൂനമർദവും രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സിസ്‌റ്റം തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള മഴയെ വർധിപ്പിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇത് ശക്തിപെടുകയും ചുഴലിക്കാറ്റായി മാറുകയും ചെയ്യാനുള്ള സാധ്യതയും നിലവിലുണ്ടെന്ന് വിദഗ്‌ധർ വ്യക്തമാക്കുന്നു.

സാധാരണയായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദങ്ങൾ ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ, തമിഴ്‌നാട് തീരങ്ങളിലേക്കാണ് നീങ്ങാറുള്ളത്. ഭൂരിഭാഗവും ആന്ധ്രയിലേക്കോ ഒഡിഷയിലേക്കോ വഴിമാറാറുമാണ്

Hot Topics

Related Articles