കോട്ടയം: കുമാരനല്ലൂരിൽ റോഡിൽ കളഞ്ഞ് കിട്ടിയ അരലക്ഷം രൂപ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി വീട്ടമ്മ. കുമാരനല്ലൂർ പാറമ്പുഴ നട്ടാശേരി സ്വദേശിനിയായ ശോഭനകുമാരിയാണ് ഉടമയ്ക്ക് പണം തിരികെ നൽകി മാതൃകയായത്. എസ്.എച്ച് മൗണ്ട് കപ്പൂച്ചിൻ ആശ്രമത്തിലെ വൈദികനായ ഫാ.ജസ്റ്റിന്റെ പണമാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. എസ്.എച്ച് മൗണ്ട് ഹീരാ ഫ്ളാറ്റിനു മുന്നിൽ വച്ചാണ് ശോഭനാകുമാരിയ്ക്ക് പണപ്പൊതി കളഞ്ഞ് കിട്ടിയത്. ഇതേ തുടർന്ന് ഇവർ ഉടൻ തന്നെ നഗരസഭ അംഗം അനിൽകുമാറിനെ വിവരം അറിയിക്കുകയും ചെയ്തു. അനിൽകുമാറിന്റെ നേതൃത്വത്തിൽ പണം കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇതോടെയാണ് പണം ഫാ.ജസ്റ്റിന്റെ ആണ് എന്ന് കണ്ടെത്തിയത്. നേരത്തെ തന്നെ ഫാ.ജസ്റ്റിൻ തന്റെ പണം നഷ്ടമായതായി കാട്ടി ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ശ്രീജിത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് ശോഭനാ കുമാരി ഏൽപ്പിച്ച പണം ഫാ.ജസ്റ്റിന്റേതാണ് എന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ ശോഭനാ ഫാ.ജസ്റ്റിന് പണം കൈമാറി.
കോട്ടയം കുമാരനല്ലൂരിൽ റോഡിൽ കളഞ്ഞ് കിട്ടിയ അരലക്ഷം രൂപ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി വീട്ടമ്മ


