ശബരിമല സ്വർണക്കൊള്ള: സിപിഎമ്മിന്റെ അറിവോടെയാണ് കൊള്ള നടന്നത്; ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹവും പോയേനേ; ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് അദ്ദേഹം പ്രതികരിച്ചത്. പ്രതി എന്നത് ഉണ്ണിക്കൃഷ്ണൻ പോറ്റി മാത്രമായിരുന്നെങ്കിൽ ദേവസ്വം ബോർഡ് അയാൾക്കെതിരെ പരാതി നൽകാതിരുന്നത് എന്തുകൊണ്ട് വി.ഡി. സതീശൻ ചോദിച്ചു. പോറ്റി കുടുങ്ങിയാൽ പലരും കുടുങ്ങുമെന്ന് സിപിഎം അറിയാമായിരുന്നുവെന്നും ഇനി ചോദ്യം ചെയ്യേണ്ടത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

നിലവിലെ ദേവസ്വം മന്ത്രി വാസവനും കൂടി അറിഞ്ഞു കൊണ്ടാണ് കൊള്ള നടന്നത് എന്നതിൽ സംശയമില്ല അദ്ദേഹം ആരോപിച്ചു.ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം പോലും ഇവർ കൊള്ളയടിച്ചേനെയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ മൗനം ഈ വിഷയത്തിൽ സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“സിപിഎം നേതാക്കൾ ജയിലിലേക്കുപോയാലും പാർട്ടിക്ക് പ്രശ്‌നം ഇല്ല” എന്ന് പറയാൻ എം.വി. ഗോവിന്ദന് മാത്രമേ കഴിയൂവെന്നും സതീശൻ പരിഹസിച്ചു.കോടതി നേരിട്ട് ഇടപെട്ടതുകൊണ്ടാണ് അന്വേഷണം ഇത്രയും ദൂരെയെത്തിയതെന്നും അല്ലാത്തപക്ഷം നവീൻ ബാബുവിന്റെ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥാനാർത്ഥിയാക്കിയതുപോലെ ഇതിലും അതേ രീതിയിലായേനെയെന്ന് സതീശൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles