ന്യൂസ് ഡെസ്ക് :കര്‍ണാടക സര്‍ക്കാര്‍ തീര്‍പ്പാക്കാത്ത ട്രാഫിക് പിഴകളില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 12 വരെ ഈ പ്രത്യേക ഇളവ് ലഭ്യമാകുമെന്ന് ഭരണകൂടം വ്യക്തമാക്കി. വാഹന ഉടമകള്‍ക്ക് വലിയ ആശ്വാസമൊരുക്കുന്ന നീക്കമാണിതെന്ന് അധികൃതര്‍ അറിയിച്ചു.പൊലീസ് വകുപ്പിന്റെ മൊബൈല്‍ ഇ-ചലാന്‍ സംവിധാനത്തിലൂടെ രേഖപ്പെടുത്തിയ പിഴകളിലാണ് അന്‍പതു ശതമാനം ഇളവ് ലഭിക്കുക. എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിംഗ്, അധിക യാത്രക്കാരെ കയറ്റല്‍ പോലുള്ള ഗുരുതര കുറ്റങ്ങളിന് ഈ ഇളവ് ബാധകമല്ല.
വാഹന ഉടമകള്‍ക്ക് ഓണ്‍ലൈനായും ഓഫ് ലൈനായും പിഴ അടയ്ക്കാം. കര്‍ണാടക വണ്‍ കേന്ദ്രങ്ങള്‍, ട്രാഫിക് പൊലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നേരിട്ട് പിഴ അടയ്ക്കാനാകും. കൂടാതെ, കര്‍ണാടക സ്റ്റേറ്റ് പൊലീസ് ആപ്പ്, ആധിജ ആപ്പ്, കര്‍ണാടക വണ്‍ പോര്‍ട്ടല്‍, ബാംഗ്ലൂര്‍ വണ്‍ പോലെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും പണമടയ്ക്കല്‍ സൗകര്യമുണ്ട്.ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 12 വരെ ഇത്തരമൊരു ഇളവ് നല്‍കിയതായും ആ സമയത്ത് ആയിരക്കണക്കിന് വാഹന ഉടമകള്‍ കുടിശിക പിഴ അടച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുമ്പ് അവസരം നഷ്ടപ്പെട്ടവര്‍ക്ക് ഇത്തവണ പുതിയ ഇളവിലൂടെ പിഴ തീര്‍ക്കാം.ഡിസംബര്‍ 12 കഴിഞ്ഞാല്‍ കിഴിവില്ലാതെ മുഴുവന്‍ പിഴത്തുകയും അടയ്ക്കേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. അവസാന നിമിഷത്തെ തിരക്കും സാങ്കേതിക തടസ്സങ്ങളും ഒഴിവാക്കാന്‍ വാഹന ഉടമകള്‍ സമയബന്ധിതമായി പിഴ അടയ്ക്കണമെന്ന് നിര്‍ദേശിച്ചു. കുടിശിക തീര്‍ക്കുന്നത് ഭാവിയില്‍ ഉണ്ടാകാവുന്ന നിയമപരമായ ബുദ്ധിമുട്ടുകളും വാഹന രേഖ പുതുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒഴിവാക്കാന്‍ സഹായിക്കും എന്നും അധികൃതര്‍ വ്യക്തമാക്കി.


