മാവേലിക്കര -ചെങ്ങന്നൂർ റെയിൽ സെക്ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണി; നാളെയും മറ്റന്നാളും ട്രെയിൻ ഗതാഗത നിയന്ത്രണം

മാവേലിക്കര: മാവേലിക്കര -ചെങ്ങന്നൂർ സെക്‌ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെയും മറ്റന്നാളും റെയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. അറ്റകുറ്റപ്പണിയുടെ ഭാഗമായി നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിമാറി ഓടുകയും വൈകുകയും ചെയ്യും.നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ എക്‌സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. മധുര – ഗുരുവായൂർ എക്‌സ്പ്രസ് കൊല്ലത്തിലും നാഗർകോവിൽ – കോട്ടയം എക്‌സ്പ്രസ് കായംകുളത്തും യാത്ര അവസാനിപ്പിക്കും.

Advertisements

ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് കോട്ടയത്തുവരെ മാത്രമേ ഓടൂ. ഞായറാഴ്ചത്തെ ഗുരുവായൂർ – മധുര എക്‌സ്പ്രസ് കൊല്ലത്തിൽ നിന്നായിരിക്കും പുറപ്പെടുക.തിരുവനന്തപുരം സെൻട്രൽ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് ആലപ്പുഴ മാർഗമായി പോകും. ചേർത്തല, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരം നോർത്ത് – ശ്രീഗംഗാനഗർ പ്രതിവാര എക്‌സ്പ്രസ്, തിരുവനന്തപുരം നോർത്ത് – ലോക്മാന്യ തിലക് ടെർമിനസ് പ്രതിവാര സ്പെഷ്യൽ, തിരുവനന്തപുരം നോർത്ത് -എസ്എംവിടി ബംഗളൂരു ഹംസഫർ എക്‌സ്പ്രസ് എന്നിവയും ആലപ്പുഴ വഴി തിരിച്ചുവിടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം സെൻട്രൽ – എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, കൊല്ലം ജങ്ഷൻ -എറണാകുളം ജങ്ഷൻ മെമു എന്നിവ ഞായറാഴ്ച അരമണിക്കൂർ വൈകിയോടും. ട്രെയിൻ ഗതാഗത നിയന്ത്രണങ്ങൾ മൂലം മറ്റു നിരവധി സർവീസുകളും ബാധിക്കാനിടയുള്ളതിനാൽ യാത്രക്കാർ റെയിൽ വൺ ആപ്പ് വഴി സമയക്രമം പരിശോധിച്ചതിനുശേഷം മാത്രമേ യാത്ര പുറപ്പെടാവൂ എന്ന് റെയിൽവേ അറിയിച്ചു.

Hot Topics

Related Articles